JHL

JHL

വഴിയടച്ച റെയിൽവേ നടപടി: മീലാദ് നഗറിൽ മീലാദ് കമ്മിറ്റി പ്രതിഷേധ ചങ്ങലയൊരുക്കി

മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ പടിഞ്ഞാർ പ്രദേശത്തുകാരുടെയും, സ്കൂൾ കുട്ടികളുടെയും വഴിയടച്ച റെയിൽവേ നടപടിയിൽ പ്രതിഷേധിച്ച് മൊഗ്രാൽ മീലാദ് നഗറിൽ മീലാദ് കമ്മിറ്റി "പ്രതിഷേധ ചങ്ങല'' സംഘടിപ്പിച്ചു.

 കാലങ്ങളായി റെയിൽപ്പാളം മുറിച്ച് കടന്നാണ് പടിഞ്ഞാർ പ്രദേശത്തെ സ്കൂൾ കുട്ടികൾ സ്കൂളിൽ പോകാറ്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് മൊഗ്രാൽ കൊപ്പളം,മീലാദ് നഗർ പ്രദേശത്തെ വഴി ബദൽ സംവിധാനം ഏർപ്പെടുത്താതെ അടച്ചത്. ഇത് പ്രദേശത്തെ വിദ്യാർത്ഥികളുടെ സ്കൂൾ പഠനം മുടങ്ങുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. ഒരുമാസം പിന്നിട്ടിട്ടും തുറന്നുകൊടുക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്.

 പ്രതിഷേധ ചങ്ങല വാർഡ് മെമ്പർ അബ്ദുൽ റിയാസ് മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. മീലാദ് കമ്മിറ്റി സീനിയർ അംഗം കെ എ കുഞ്ഞഹമ്മദ് അധ്യക്ഷതവഹിച്ചു. മീലാദ് കമ്മിറ്റി പ്രസിഡണ്ട് ടിപി ഫൈസൽ സ്വാഗതം പറഞ്ഞു. എംഎ മൂസ, ഫ്രണ്ട്സ് ക്ലബ് പ്രസിഡണ്ട് എംപി അബ്ദുൽ ഖാദർ, ദേശീയ വേദി ജോയിൻ സെക്രട്ടറി ബിഎ മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു.

 നാസർ മീലാദ്, കെപി അഷ്റഫ്, ശരീഫ് ദീനാർ, കബീർ ബികെ, ടിഎ ജലാൽ, എംഎ ഇബ്രാഹിം, ടിഎം ഇബ്രാഹിം, കെഎ മുഹമ്മദ്, അബ്ദുൽ റഹ്മാൻ, സിദ്ദീഖ് ബിഎ, ടിപി മുഹമ്മദ്, ബാസിത് മീലാദ്, അമ്മി, ഹസീബ്,ഷഫീർ എം ഐ,അൻസാഫ്, ഉബൈദ്, അഷ്കർ, മജീദ്, അസ്സാം, ജവാദ്,മഹ്ശൂഖ്, അദ് നാൻ ടിപി, ഹാഷിർ,റുഷൈദ്, ആദിൽ, ഹസ, ലിവ, ഫായിസ് എന്നിവർ നേതൃത്വം നൽകി. ടിഎ കുഞ്ഞഹമ്മദ് നന്ദി പറഞ്ഞു.




No comments