JHL

JHL

മിനി മാസ്റ്റ് ലൈറ്റുകൾ കണ്ണടച്ചു; വെളിച്ചമില്ലാതെ മൊഗ്രാൽ നാങ്കി ബീച്ച് റോഡ്

 

മൊഗ്രാൽ(www.truenewsmalayalam.com) :  മിനി മാസ്റ്റ് ലൈറ്റുകൾ അണ ഞ്ഞതോടെ സന്ധ്യ മയങ്ങിയാൽ മൊഗ്രാൽ നാങ്കി തീരദേശ റോഡ് ഇരുട്ടിലായി.

നാങ്കി കടപ്പുറം മുതൽ പെർവാട് കടപ്പുറം വരെയുള്ള നിരവധി മിനി മാസ്റ്റ് ലൈറ്റുകളാണ് പോസ്റ്റിൽ മാസങ്ങളോളമായി കത്താതെ കിടക്കുന്നത്. 

തുരുമ്പെടുത്തത് മൂലം നിരവധി ലൈറ്റുകൾ നിലംപൊത്തുകയും ചെയ്തിട്ടുണ്ട്. കുറേയെണ്ണം വൈദ്യുതി പോസ്റ്റു കളിൽ തൂങ്ങിക്കിടക്കുന്നുമുണ്ട്.

 രാത്രികാലങ്ങളിൽ മദ്രസാ പഠനത്തിന് പോകുന്ന കുട്ടികൾക്കും, നോമ്പുകാലമായതിനാൽ പ്രത്യേക പ്രാർത്ഥനയ്ക്ക് എത്തുന്ന വിശ്വാസികൾക്കും റോഡിലെ ഇരുട്ടുമൂലം പ്രയാസപ്പെടുന്നു.

 നായ, പന്നി തുടങ്ങിയ മൃഗങ്ങളുടെ ശല്യവും കൂടിയാകുമ്പോൾ പ്രദേശവാസികൾ ഭയാശങ്കയിലാണ്.

 വർഷങ്ങൾക്കു മുമ്പാണ് കുമ്പള കോയിപ്പാടി മുതൽ മൊഗ്രാൽ കൊപ്പളം വരെയുള്ള തീരദേശ റോഡിൽ മിനി മാസ്ററ് ലൈറ്റുകൾ സ്ഥാപിച്ചത്. 

പലപ്രാവശ്യവും വിഷയം വാർഡ് മെമ്പറെയും, പഞ്ചായത്ത് അധികൃതരെയും പ്രദേശവാസികൾ വിവരമറിയിച്ചിട്ടും ലൈറ്റുകൾ നന്നാക്കാൻ നടപടി സ്വീകരിച്ചില്ലെന്ന് പറയുന്നു.

 മിനി മാസ്റ്റ് ലൈറ്റിന്റെ വാറണ്ടി കഴിഞ്ഞതിനാൽ തകരാറ് പരിഹരിക്കുന്നതിന് സ്ഥാപിച്ച ഏജൻസികളിൽ നിന്ന് ജീവനക്കാർ വരുന്നില്ലെ ന്ന് പറയപ്പെടുന്നു.

 ഗ്രാമപഞ്ചായത്ത് മുൻ കൈയ്യെടുത്ത് നന്നാക്കാൻ ശ്രമം നടത്തി വരികയാണെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. എന്നാൽ നന്നാക്കുന്ന വിദഗ്ധരെ കിട്ടാത്തതിനാലാണ് കാലതാമസം എടുക്കുന്നതെന്നും പറയുന്നു.

 അതിനിടെ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തെരുവു വിളക്ക് പരിപാലനം യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസിന്( മീറ്റർ കമ്പനി) നൽകി 2024 ജനുവരി ആദ്യവാരം സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു.

 മിനി മാസ്റ്റ്,ഹൈമാസ്റ്റ്, എൽഇഡി എന്നിവയുടെ പരിപാലന ചുമതല കൈമാറാനാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. രണ്ടുമാസം പിന്നിട്ടിട്ടും നന്നാക്കാൻ എന്തേ നടപടിയില്ലാത്തതെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്.


No comments