JHL

JHL

ജെ.എച്ച്.എൽ ബിൾഡേഴ്സ് സീതാംഗോളിയിൽ ബ്രാഞ്ച് തുറന്നു

സീതാംഗോളി(www.truenewsmalayalam.com) : നിരവധി വ്യവസായങ്ങളും കെട്ടിടങ്ങളും വന്നുകൊണ്ടിരിക്കുന്ന സീതാംഗോളി ടൗണിൽ പുതിയ ബ്രാഞ്ച് തുറന്ന് ജെ എച്ച് എൽ ബിൽഡേഴ്സ് ആൻഡ് ഇന്റീരിയേഴ്സ്. 

കണ്ണൂർ സ്ക്വയർ ബിൽഡിംഗിൽ ഒന്നാം നിലയിൽ സീതാംഗോളി ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ റഷീദ് സഖാഫി ബ്രാഞ്ച് ഉദ്ഘാടനം നിർവ്വഹിച്ചു. 

ഹാഫിദ് മുഹമ്മദ് നിസാം, ഇസ്മാഈൽ മൂസ, അബ്ദുല്ലത്തീഫ്, അബ്ദുൽ ജബ്ബാർ,  ദാവൂദ് ഹക്കീം, ഉമേഷ്, അമീർ ജമാൽ, സമീർ,നാസിം, എഞ്ചിനിയർ സുഷ്മിത, ഫാത്തിമ തുടങ്ങിയവർ സംബന്ധിച്ചു.  

കിൻഫ്ര പാർക്ക് , അനന്തപുരം ഇൻഡസ്ട്രിയൽ ഏരിയ തുടങ്ങിയ വ്യവസായ മേഖലകളും, നിരവധി വാണിജ്യ സ്ഥാപനങ്ങളും കെട്ടിടങ്ങളും അനുദിനം വർദ്ധിച്ചു വരുന്ന കുമ്പള ബദിയടുക്ക മലയോര പാതയും സീതാംഗോളിയെ ശ്രദ്ധാ കേന്ദ്രമാക്കുന്നു. 

ഇൻഫ്രാസ്ട്രക്ചർ രംഗത്ത് വർദ്ധിച്ചു വരുന്ന ആവശ്യകത പരിഗണിച്ചാണ് സീതാംഗോളിയിൽ ബിൽഡേഴ്സ്ബ് ബ്രാഞ്ച് തുറക്കാൻ തീരുമാനിച്ചതെന്ന് പാർട്ണർമാർ പറഞ്ഞു.


No comments