JHL

JHL

അനധികൃത മണൽക്കടത്തിനുപയോഗിക്കുന്ന രണ്ട്‌ തോണികൾ പോലീസ് പിടിച്ചെടുത്ത്‌ നശിപ്പിച്ചു; പുഴയോരത്ത് കൂട്ടിയിട്ടിരുന്ന മണൽ തിരികെ പുഴയിലേക്ക് നിക്ഷേപിച്ചു

കുമ്പള : അനധികൃത മണൽക്കടത്തിനുപയോഗിക്കുന്ന രണ്ട്‌ തോണികൾ പോലീസ് പിടിച്ചെടുത്ത്‌ നശിപ്പിച്ചു. പുഴയോരത്ത് കൂട്ടിയിട്ടിരുന്ന മണൽ തിരികെ പുഴയിലേക്ക് നിക്ഷേപിച്ചു. മൊഗ്രാൽ കെ.കെ. പുറത്ത് പ്രവർത്തിക്കുന്ന അനധികൃത കടവാണ് ബുധനാഴ്ച പുലർച്ചെ പോലീസ് നശിപ്പിച്ചത്.

പുഴയിൽ താഴ്ത്തിവെച്ചിരുന്ന രണ്ട്‌ തോണികൾ പോലീസ് കണ്ടെത്തി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തകർത്തു. അനധികൃത മണൽക്കടവ് നിർമിക്കാൻ സ്ഥലം നൽകിയ ഉടമയുടെ വിവരം നൽകാൻ പോലീസ്, വില്ലേജ് ഓഫീസ് അധികൃതർക്ക് നിർദേശം നൽകി. കുമ്പള എസ്.ഐ. ടി.എം. വിപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

No comments