JHL

JHL

പട്ടാപ്പകൽ വീട്ടിൽ കയറി സ്വർണാഭരണങ്ങളും പണവും കവർന്നു; കാട് വെട്ടാനെത്തിയ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

 

കാസർകോട്(www.truenewsmalayalam.com) : പട്ടാപ്പകൽ വീട്ടിൽ കയറി സ്വർണാഭരണങ്ങളും പണവും കവർന്നതിനെ തുടർന്ന് കാട് വെട്ടാനെത്തിയ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ.

 ബന്തടുക്ക ഗവൺമെന്റ് എച്ച്എസ് എസി ക്കടുത്തു താമസക്കാരനായ ഉത്തർപ്രദേശ് ഫാറൂക്കാബാദ് സ്വദേശി സൂരജിനെയാണ്(26) പോലീസ് അറസ്റ്റ് ചെയ്തത്.

 ബന്തടുക്ക വനിതാ ബാങ്ക് ജീവനക്കാരനായ നരമ്പിലക്കണ്ടം സ്വദേശി രഞ്ജിത്തിന്റെ വീട്ടിലാണ് കള്ളൻ കയറി 3 പവൻ സ്വർണവും പണവുംകവർന്നത്.

മറ്റൊരാളുമായി ബന്തടുക്ക ടൗണിലെ നരമ്പിലക്കണ്ടം കുഞ്ഞാണിയുടെ വീട്ടുപറമ്പിൽ കാടുചെത്താനെത്തിയതായിരുന്നു ഇയാൾ.

 കാടുവെട്ടാൻ എത്തിയ ആൾ വീട്ടിനുള്ളിൽ നിന്നിറങ്ങി വരുന്നത് കണ്ട ഗൃഹനാഥ സംശയം തോന്നി വീട്ടിൽ കയറി നോക്കിയപ്പോഴാണ് മാലയും കമ്മലും പണവും കാണാതായ വിവരം അറിഞ്ഞത്, ഉടനെ മകനെ അറിയിക്കുകയും, മകനും നാട്ടുകാരും ചേർന്ന് പോലീസിൽ വിവരമറിയിക്കുകയും, പോലീസ് സ്ഥലത്തെത്തി കാട് വെട്ടുകാരനായ സൂരജിനെ അറസ്റ്റു ചെയ്യുകയുമായിരുന്നു.

  കാണാതായ സ്വർണഭരണങ്ങളും പണവും ഇയാളിൽ നിന്നു തന്നെ പിടിച്ചെടുത്തു. 



No comments