JHL

JHL

പൗരത്വ ഭേദഗതി നിയമം ; വെൽഫെയർ പാർട്ടി കുമ്പളയിൽ പ്രതിഷേധപ്രകടനം നടത്തി

 

കുമ്പള(www.truenewsmalayalam.com) : സി. എ. എ. എന്ന വിഭജന നിയമം അംഗീകരിക്കില്ല എന്ന് പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി കുമ്പളയിൽ പ്രതിഷേധപ്രകടനം നടത്തി. 

 സി എ എ നടപ്പിലാക്കും എന്നതാണ് സർക്കാർ തീരുമാനമെങ്കിൽ രണ്ടാം പൗരത്വ പ്രക്ഷോഭത്തിന് മുന്നിട്ടിറങ്ങുമെന്ന് പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി കേരളത്തിൽ പ്രഖ്യാപിച്ച തെരുവ് സമരത്തിന്റെ ഭാഗമായാണ് കുമ്പള പഞ്ചായത്ത് കമ്മിറ്റി കുമ്പള ടൗണിൽ പ്രകടനം നടത്തിയത് . 

 ഒരു നിലക്കും വിവേചനങ്ങൾ അംഗീകരിച്ചു കൊടുക്കാൻ നമുക്ക് സാധ്യമല്ല. അനീതിയോട് രാജിയാകാൻ നാമൊരുക്കവുമല്ല.

 പ്രക്ഷോഭങ്ങൾക്ക് മാത്രമേ ജനാധിപത്യത്തെ തിരിച്ചു പിടിക്കാൻ സാധിക്കുകയുള്ളൂ. പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയത് കൊണ്ട് ജില്ല സെക്രട്ടറി അബ്ദുല്ലത്തീഫ് കുമ്പള പറഞ്ഞു . 

ഇസ്മാഈൽ മൂസ, അഡ്വ എം സി എം അക്ബർ, സഹീറ, സക്കീന അക്ബർ, ഉമ്മു ഹബീബ,മുസഫർ, കെ ഐ അബ്ദുല്ലത്തീഫ്, അഷ്റഫ് സൂരംബയൽ, മുഹമ്മദ് മൂസ, വി എം ഷെരീഫ്, സയ്യാഫ് തുടങ്ങിയവർ നേതൃത്വം നൽകി.


No comments