JHL

JHL

കാസര്‍കോട് നഗരത്തില്‍ ഇടതുമുന്നണി നടത്തിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള രാത്രി മാര്‍ചില്‍ പ്രതിഷേധമിരമ്പി

കാസര്‍കോട് :കാസര്‍കോട് നഗരത്തില്‍ ഇടതുമുന്നണി നടത്തിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള രാത്രി മാര്‍ചില്‍ പ്രതിഷേധമിരമ്പി.  കാസര്‍കോട് തപാല്‍ ഓഫീസ് പരിസരത്തുനിന്നും ആരംഭിച്ച മാര്‍ച് മാലിക് ദീനാര്‍ പള്ളി പരിസരത്ത് സമാപിച്ചു.എൽ ഡി എഫ് ലോക്‌സഭാ സ്ഥാനാർഥി  എം വി ബാലകൃഷ്ണന്‍ മാസ്റ്ററുടെ നേതൃത്വത്തിലാണ്നൈറ്റ് മാർച്ച് നടന്നത്.

  കേരളത്തില്‍ പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ പ്രഖ്യാപിച്ചതാണെന്ന് എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഈ നിയമം ഒരിക്കലും അനുവദിക്കില്ല. ഇടതുമുന്നണി പ്രവര്‍ത്തകരുടെ ശവത്തില്‍ ചവിട്ടി മാത്രമേ ഇവിടെ നിയമം നടപ്പിലാക്കാന്‍ കഴിയുകയൂള്ളൂവെന്നും എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ മുന്നറിയിപ്പ് നല്‍കി. ഇടതുമുന്നണിയുടെ ഘടക കക്ഷി നേതാക്കളും രാത്രി മാര്‍ചില്‍ പങ്കെടുത്തു. നൂറ് കണക്കിന് പ്രവര്‍ത്തകരാണ് മാര്‍ചില്‍ അണിനിരന്നത്.

എല്‍ ഡി എഫ് കാസര്‍കോട് മണ്ഡലം ചെയര്‍മാന്‍ അസീസ് കടപ്പുറം, കണ്‍വീനര്‍ ഷിജി മാത്യു, സി പി എം നേതാക്കളായ സി എച് കുഞ്ഞമ്പു എം എല്‍ എ, സി എ മുഹമ്മദ് ഹനീഫ, വി വി രമേശന്‍, ടി കെ രാജന്‍, സി പി ഐ നേതാവ് ബിജു ഉണ്ണിത്താന്‍, ഐ എന്‍ എല്‍ നേതാക്കളായ എം എ ലത്വീഫ്, സി എം എ ജലീലല്‍, മുസ്തഫ തോരവളപ്പില്‍. ഹനീഫ് കടപ്പുറം, എന്‍സിപി നേതാവ് സുബൈര്‍ പടുപ്പ്, ഹമീദ് ചേരംങ്കൈ, കേരള കോണ്‍ഗ്രസ് എം നോതാവ് സിദ്ദീഖ് ചേരംങ്കൈ, ജനതാദള്‍ നേതാവ് അബ്ദുര്‍ റഹ് മാന്‍ ബാങ്കോട് തുടങ്ങിയവര്‍ രാത്രി മാര്‍ചിന് നേതൃത്വം നല്‍കി.



No comments