JHL

JHL

ബന്തിയോട് മുട്ടം ഗേറ്റിനു സമീപത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

കുമ്പള(www.truenewsmalayalam.com) : ബന്തിയോട് മുട്ടം ഗേറ്റിനു സമീപത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു.

മഞ്ചേശ്വരം ബഡാജെ സ്വദേശി മുഹമ്മദ് ആമീൻ മഹറൂഫാ(20)ണ് ചികിത്സയിലിരിക്കെ മരിച്ചത്.

 വെള്ളിയാഴ്‌ച രാവിലെ പത്തുമണിയോടെയാണ് ദേശീയപാത മുട്ടം ഗേറ്റിൽ വച്ച് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ടിപ്പർ ലോറി ബൈക്കിൽ ഇടിച്ചത്, റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഉപ്പള നയബസാർ സ്വദേശി മിഷ്ഹാബി (21)നെയും സുഹൃത്ത് മഹറൂഫിനെയും ഉടൻതന്നെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

 പരിക്ക് ഗുരുതരമായതിനാൽ 12 മണിയോടെ മുഷ്ഹാബ് ആശുപത്രിയിൽ വച്ച് മരിച്ചു.

വൈകിട്ട് 7 മണിയോടെയാണ് മഹറൂഫിൻ്റെ മരണം സ്ഥിരീകരിച്ചത്.

 മംഗളൂരു ശ്രീനിവാസ കോളേജിലെ ബി ബി എ രണ്ടാം വർഷ വിദ്യാർഥികളാണ് ഇരുവരും.

 ബഡാജെ സ്വദേശി ഹനീഫയുടെയും സമീമയുടെയും മകനാണ് മഹറൂഫ്. സന, മൗഷൂക്ക് എന്നിവർ സഹോദരങ്ങളാണ്.

നയാബസാർ നാട്ടക്കൽ ഹൗസിലെ അബ്ദുൽ കാദറിൻ്റെയും ഫൗസിയയുടെയും മകനാണു മുഹമ്മദ് മുഷ്ഹാബ്. മുസ് ല, നദ, നൂഹ എന്നിവർ സഹോദരങ്ങളാണ്.

  മുഷ്ഹാബിൻ്റെ മൃതദേഹം മംഗൽപാടി ആശുപത്രിയിൽ എത്തിച്ചു ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

 രാത്രിയോടെ മഹറൂഫിന്റെ മംഗൽപാടി ആശുപത്രിയിൽ എത്തിക്കും.


No comments