JHL

JHL

ജെസിഐ കാസറഗോഡ് ലോക വനിതാ ദിനം ആചരിച്ചു

 

കാസറഗോഡ്(www.truenewsmalayalam.com) : ലോക വനിതാ ദിനമായ മാർച്ച് 8 ന് ജെസിഐ കാസറഗോഡ് ലോക വനിതാ ദിനം ആചരിച്ചു.

വനിതാ ദിനാചരണത്തിന്റെ ഭാഗമായി പ്രശസ്ത ഫാഷൻ ഡിസൈനർ സ്ഥാപനമായ ജസാഷ് ഡിസൈൻ സ്റ്റുഡിയോ സ്ഥാപകയും , നാഷണൽ ഡിസൈനർ 2023 അവാർഡ് ജേതാവും, ഫാഷൻ ഡിസൈനറുമായ ജസീല റിയാസിനെ വുമൺ സ്റ്റാർ ഐക്കൺ അവാർഡ് നൽകി ആദരിച്ചു.

 ജെസിഐ കാസറഗോഡ് പ്രസിഡന്റ് മുയിനുദ്ദീൻ ജസീല റിയാസിന് മൊമെന്റോ നൽകി. ശിഹാബ് ഊദ് , അനസ് കല്ലങ്കയ്‌, സഫ്‌വാൻ ചെടേക്കാൽ , റിയാസ് അലി എന്നിവർ സംബന്ധിച്ചു.


No comments