JHL

JHL

ചെന്നൈ മെയിലിൽ നിന്ന് വീണ് കാണാതായ എഞ്ചിനിയറിംഗ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

 

കാസർഗോഡ്(www.truenewsmalayalam.com) : ചെന്നൈ മെയിലിൽ നിന്ന് വീണ് കാണാതായ എഞ്ചിനിയറിംഗ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.

മംഗളൂരു പി. എ കോളേജ് വിദ്യാർത്ഥിയും കൂത്തുപറമ്പ് സ്വദേശിയുമായ അബ്ദുൽ റനീം(19) ആണ് അപകടത്തിൽ മരിച്ചത്.

ഇന്ന് ഉച്ചയോടെ മംഗളൂരു - ചെന്നൈ മെയിൽ ട്രെയിനിൽ നിന്നും തെറിച്ച് വീണ റെനീമിനെ രാത്രി 7 മണിയോടെയാണ് കല്ലങ്കൈക്കടുത്തുള്ള റെയിൽവേ ട്രാക്കിന് അടുത്ത് നിന്നും മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

നേരത്തെ ഇതേ ട്രെയിനിൽ നിന്നും ഒഡീഷാ സ്വദേശിയായ യുവാവും വീണ് മരിച്ചിരുന്നു.


No comments