JHL

JHL

സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ്; മീഞ്ച ബേരിക്കയില്‍ 112.32 ലിറ്റര്‍ കര്‍ണാടക മദ്യം കണ്ടെത്തി

 

കാസര്‍കോട്(www.truenewsmalayalam.com) : ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എക്‌സൈസിന്റെ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവില്‍ മീഞ്ച ബേരിക്കയില്‍ 112.32 ലിറ്റര്‍ കര്‍ണാടക മദ്യം കണ്ടെത്തി.

 കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി മുരളിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്.

 സംഭവത്തില്‍ ബേരിക്ക സ്വദേശി രാധാകൃഷ്ണ(54)നെ അറസ്റ്റ് ചെയ്തു.

 സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.ആര്‍ പ്രജിത്ത്, വി. മഞ്ജുനാഥന്‍, എ.കെ നസറുദ്ദീന്‍ എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു. 


No comments