ഹിന്ദുത്വ വംശീയതക്കെതിരെ സാഹോദര്യ സമ്മേളനം
കാസർകോട്: ഹിന്ദുത്വ ഫാഷിസവും അതിന്റെ ഭരണകൂട ഭീകരതയും ജനാധിപത്യത്തിന്റെ കഴുത്തില്‍ കത്തി വെക്കുകയാണെന്ന് ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിച്ച സാഹോദര്യ സമ്മേളനം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഹിന്ദുത്വ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിം സമൂഹത്തിന് നേരെ തുടര്‍ച്ചയായി നടന്ന് കൊണ്ടിരിക്കുന്ന വംശീയ ആക്രമണങ്ങള്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ ഹനിക്കുന്നതും നിയമപരിരക്ഷ റദ്ദ് ചെയ്യുന്നതുമാണ്. മുസ്‍ലിം സമുദായത്തിന്റെ ആത്മവീര്യത്തെയും ആത്മവിശ്വാസത്തെയും തകര്‍ക്കാനുദ്ദേശിച്ചുകൊണ്ടുള്ള ബോധപൂര്‍വ്വമായ സര്‍ക്കാര്‍ നീക്കമാണിത്. ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും കവര്‍ന്നെടുക്കപ്പെടുന്ന വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ പൗരന്‍മാര്‍ക്കു വേണ്ടി പൗരസമൂഹം കാവലിരിക്കേണ്ടതുണ്ടെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അസ്‌ലഹ് കക്കോടി ഉദ്ഘാടനം ചെയ്തു. സലിം മമ്പാട് മുഖ്യപ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡൻ്റ് ക
െ.ഐ അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സമിതി അംഗം കെ മുഹമ്മദ് ഷാഫി, എസ്.ഐ.ഒ ജില്ലാ പ്രസിഡൻ്റ് ഷിബിൻ റഹ്മാൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പി.എസ് അബ്ദുല്ല കുഞ്ഞി സ്വാഗതം പറഞ്ഞു.

Post a Comment