JHL

JHL

കുമ്പള ഗ്രാമപഞ്ചായത്ത് മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തു

 


കുമ്പള(www.truenewsmalayalam.com) :  ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തു.

 വിതരണ ഉദ്ഘാടനം കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി യുപി താഹിറ യൂസഫ് നിർവഹിച്ചു.

 ഇതുമായി ബന്ധപ്പെട്ട് FHC മെഡിക്കൽ ഓഫീസർ ഡോക്ടർ സ്മിത ബോധവൽക്കരണ ക്ലാസ് എടുത്തു .പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീർ മൊഗ്രാൽ അധ്യക്ഷത വഹിച്ചു .സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സബൂറ , ബി എ റഹ്‌മാൻ , നസീമ കാലിദ് മെമ്പർമാരായ കൗലത് ബീവി ,ശോഭ ,പ്രേമലത ,പ്രേമാവതി ,രവിരാജ് ,റിയാസ് ആശംസ അറിയിച്ചു സംസാരിച്ചു . പഞ്ചായത്ത് ഉദ്യോഗസ്ഥന്മാർ ,ആരോഗ്യപ്രവത്തകർ ആശാ പ്രവർത്തകർ ഗുണഭോക്താക്കൾ പങ്കെടുത്തു .പഞ്ചായത്ത് അസിസ്റ്റൻഡ് സെക്രട്ടറി കലേഷ് സ്വാഗതവും JHI ആദിത്യൻ നന്ദിയും പറഞ്ഞു

No comments