JHL

JHL

കെ സുരേന്ദ്രനെ വെള്ളം കുടിപ്പിച്ച സുന്ദര വീണ്ടും മത്സര രംഗത്ത് ; പാ​ർ​ല​മെ​ന്റി​ലേ​ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ. ​സു​ന്ദ​ര സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കും

കാ​സ​ർ​കോ​ട്: കെ സുരേന്ദ്രനെ വെള്ളം കുടിപ്പിച്ച സുന്ദര വീണ്ടും മത്സര രംഗത്ത്. ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കെ. ​സു​രേ​ന്ദ്ര​ൻ പ്ര​തി​യാ​യ മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് കോ​ഴ​ക്കേ​സി​ൽ വി​വാ​ദ നാ​യ​ക​നാ​യ കെ. ​സു​ന്ദ​ര വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ചി​ത്ര​ത്തി​ൽ. പാ​ർ​ല​മെ​ന്റി​ലേ​ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ. ​സു​ന്ദ​ര സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കും. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് സു​ന്ദ​ര തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത്. 2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് ബി.​എ​സ്.​പി. സ്ഥാ​നാ​ർ​ഥി​യാ​യി കെ. ​സു​ന്ദ​ര പ​ത്രി​ക ന​ൽ​കി​യ​ത്. സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കാ​ൻ കെ. ​സു​രേ​ന്ദ്ര​ൻ വ​ഴി ര​ണ്ട​ര ല​ക്ഷം രൂ​പ​യും സ്മാ​ർ​ട്ട് ഫോ​ണും ന​ൽ​കി​യെ​ന്നാ​ണ് സു​ന്ദ​ര മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്. സു​ന്ദ​ര​യെ ത​ട്ടി​കൊ​ണ്ടു​പോ​യി വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യും പ​രാ​തി​യി​ലു​ണ്ട്.

 എ​സ്.​ടി.​എ​സ്.​സി വി​ഭാ​ഗ​ങ്ങ​ൾ​ക്കു നേ​രെ​യു​ള്ള അ​തി​ക്ര​മ നി​രോ​ധ​ന നി​യ​മ പ്ര​കാ​ര​വും സു​രേ​ന്ദ്ര​നെ​തി​രെ കേ​സു​ണ്ട്. സു​രേ​ന്ദ്ര​ൻ കൈ​ക്കൂ​ലി ന​ൽ​കി​യെ​ന്ന് കെ. ​സു​ന്ദ​ര​യു​ടെ മാ​ധ്യ​മ വെ​ളി​പ്പ​ടു​ത്തി​ലി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന സി.​പി.​എ​മ്മി​ലെ വി.​വി. ര​മേ​ശ​നാ​ണ് ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ പ്ര​കാ​രം ഹ​ര​ജി ന​ൽ​കി​യ​ത്. 

സി.​പി.​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കാസറഗോഡ് നാലാം മൈൽ ഇ കെ നായനാർ ആശുപത്രിയിൽ വാച്ച് മാനായി ജോലി ചയ്യുകയാണ് സുന്ദര.   ‘താ​ൻ മ​ത്സ​രി​ക്കു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യാ​ണ്. പ​ത്ത് ആ​വ​ശ്യ​ങ്ങ​ളാ​ണ് ഉ​ന്ന​യി​ക്കു​ന്ന​ത്. ര​ണ്ടാ​ഴ്ച പ്ര​ചാ​ര​ണം ന​ട​ത്തും. അ​തി​നാ​യി അ​വ​ധി​യെ​ടു​ക്കും. ആ​ര് പ​റ​ഞ്ഞാ​ലും പി​ൻ​വ​ലി​ക്കി​ല്ല. ജ​യി​ക്കാ​ന​ാണ് മ​ത്സ​രി​ക്കു​ന്ന​ത്. എ​ത്ര​വോ​ട്ട് കി​ട്ടു​മെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​വി​ല്ല. കെ​ട്ടി​വെ​ക്കാ​നു​ള്ള തു​ക സം​ഭാ​വ​ന​യാ​യി ല​ഭി​ക്കു​മെ​ന്ന വി​ശ്വ​ാസ​മു​ണ്ട്- സു​ന്ദ​ര ട്രൂ ന്യൂസിനോട് പറഞ്ഞു. 



No comments