JHL

JHL

ഹൊസങ്കടിയിൽ ഇരുചക്രവാഹനഗ്യാരേജ് ജീവനക്കാരൻ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു

ഹൊസങ്കടി(www.truenewsmalayalam.com) : ഇരുചക്രവാഹന ഗ്യാരേജ് ജീവനക്കാരൻ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു.   സർവീസ് വയറിൽ നിന്നും വൈദ്യുതാഘാതമേറ്റാണ്  ഹൊസങ്കടി അംഗടിപദവില്‍ അശോകന്‍ - കലാവതി ദമ്പതികളുടെ മകന്‍ പ്രജുൽ (25) മരിച്ചത്. വർക് ഷോപിലെ സര്‍വീസ് വയറില്‍ നിന്നുമാണ് ഷോകേറ്റത്.ഉടൻ ഉപ്പളയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. മൃതദേഹം മംഗല്‍പാടി താലൂക് ആശുപത്രി മോർചറിയിലേക്ക് മാറ്റി. മൃതദേഹം നടപടികള്‍ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മഞ്ചേശ്വരം പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

No comments