JHL

JHL

ലക്ഷങ്ങളുടെ കുഴൽ പണവുമായി ചെങ്കള സ്വദേശി പിടിയിൽ

കാസർഗോഡ്(www.truenewsmalayalam.com) : ലക്ഷങ്ങളുടെ കുഴൽ പണവുമായി ചെങ്കള സ്വദേശി പിടിയിൽ. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റ ഭാ​ഗ​മാ​യി ക​ള്ള​പ്പ​ണം ഇ​റ​ക്കു​ന്ന​ത് തട​യാ​നാ​യി ഹോ​സ്ദു​ർ​ഗ് ഇ​ൻ​സ്‌​പെ​ക്ട​ർ എം.​പി. ആ​സാ​ദി​ന്‍റെ നേതൃത്വത്തിലുള്ള സംഘം ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണം പി​ടി​ച്ച​ത്.

ഇന്നലെ ഉച്ചയോടെ കാ​ഞ്ഞ​ങ്ങാ​ട് കു​ശാ​ൽ ന​ഗ​റി​ൽ​നി​ന്നു​മാ​ണ് കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന അരക്കോടിയോളം രൂ​പ ചെ​ങ്ക​ള എ​തി​ർ​ത്തോ​ട് സ്വ​ദേ​ശി മൊ​യ്‌​തീ​ൻ ഷാ​യി​ൽ നിന്നും പിടികൂടിയത്. കാ​സ​ർ​കോ​ട് ഭാ​ഗ​ത്തു​നി​ന്നും പ​ട​ന്ന ഭാ​ഗ​ത്തേ​ക്ക്‌ ക​ട​ത്താ​ൻ ശ്ര​മി​ക്ക​വ​യാ​ണ് പി​ടി​യി​ലാ​യ​ത്. 

 ഹോ​സ്ദു​ർ​ഗ്  സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ സു​ഭാ​ഷ്, കാസർഗോഡ് എ​സ്.​പി സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​സ്.​ഐ അ​ബൂ​ബ​ക്ക​ർ,ക​ല്ലാ​യി, ശി​വ​കു​മാ​ർ, രാ​ജേ​ഷ് മാ​ണി​യാ​ട്ട്, ജി​നേ​ഷ് കു​ട്ട​മ​ത്ത്, നി​ഖി​ൽ മ​ല​പ്പി​ൽ എ​ന്നി​വ​ർ പരിശോധനാ സം​ഘ​ത്തിലുണ്ടായിരുന്നു.​

 വ​രും ദി​വ​സ​ങ്ങ​ളി​ലും വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നും ക​ഞ്ചാ​വ്, മ​യ​ക്ക​മ​രു​ന്ന് വ്യാ​പ​നം അ​ട​ക്കം ത​ട​യാ​നു​ള്ള ന​ട​പ​ടി തു​ട​രു​മെ​ന്ന് എ​സ്.​എ​ച്. ഒ ​എം. പി. ​ആ​സാ​ദ് അ​റി​യി​ച്ചു.

കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ.​എ​സ്.​പി വി.​വി. ല​തീ​ഷി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഹോ​സ്ദു​ർ​ഗ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ത്തി വ​രു​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് ക​ള്ള​പ്പ​ണം പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.


No comments