JHL

JHL

മൊഗ്രാൽ ഫ്രണ്ട്‌സ് ക്ലബ്‌ സ്ഥാനാരോഹണ ചടങ്ങും,ഇഫ്താർ സംഗമവും സംഘടിപ്പിച്ചു

 

മൊഗ്രാൽ(www.truenewsmalayalam.com) : 2024-25 വർഷത്തേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും, ഇതിനോടനുബന്ധിച്ച് ഇഫ്താർ സംഗമവും സംഘടിപ്പിച്ചു.

 യോഗത്തിൽ മുൻ പ്രസിഡണ്ട് കെവി അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. എംപി അബ്ദുൽ ഖാദർ സ്വാഗതം പറഞ്ഞു. ഭാരവാഹികൾക്ക് എം മാഹിൻ മാസ്റ്റർ,എച്ച്എ ഖാലിദ് എന്നിവർ ഷാൾ അണിയിച്ചു.സെഡ് എ മൊഗ്രാൽ,താജുദ്ദീൻ മൊഗ്രാൽ, എംഎസ് അബ്ദുല്ല കുഞ്ഞി എന്നിവർ സംസാരിച്ചു.

 തുടർന്ന് നടന്ന ഇഫ്താർ സംഗമത്തിന് ടിഎ ജലാൽ, ബികെ നിസാർ കൊപ്പളം, ഖാദർ കടപ്പുറം,എം എസ് മുഹമ്മദ് കുഞ്ഞി, അമ്മു, ഹാദിൽ അദു,അനസ് മീലാദ്, മുഹമ്മദ് ഗുജ്‌രി, ഇബ്ബ,സിദ്ദീഖ് കെവി, ഫാറൂഖ് എന്നിവർ നേതൃത്വം നൽകി. എംഎസ് അഷറഫ് നന്ദി പറഞ്ഞു.


No comments