JHL

JHL

സംസ്ഥാനത്തെ ഏറ്റവും മികച്ച വില്ലേജ് ഓഫീസ് കുമ്പളയിലെ കോയിപ്പാടി ; സംസ്ഥാനത്തെ ഏറ്റവും നല്ല വില്ലേജ് ഓഫീസർക്കുള്ള അവാർഡ് നേടിയ പി എ മുഹമ്മദ് ഹാരിസ് കോയിപ്പാടിയെ ഏറ്റവും നല്ല വില്ലേജ് ഓഫീസ് ആക്കി മാറ്റി പടിയിറങ്ങുന്നു

കുമ്പള(www.truenewsmalayalam.com) : സംസ്ഥാനത്തെ ഏറ്റവും മികച്ച വില്ലേജ് ഓഫീസ് ആയി കുമ്പളയിലെ കോയിപ്പാടി തെരഞ്ഞെടുക്കപ്പെട്ടു. കോയിപ്പാടി  വില്ലേജ് ഓഫീസിന് ഈ പദവി ലഭിക്കാൻ നേതൃത്വം കൊടുത്തത്  സംസ്ഥാനത്തെ ഏറ്റവും  നല്ല വില്ലേജ് ഓഫീസർക്കുള്ള അവാർഡ് നേടിയ പി എ മുഹമ്മദ് ഹാരിസ്.  കോയിപ്പാടിയെ ഏറ്റവും നല്ല വില്ലേജ് ഓഫീസ് ആക്കി മാറ്റി അദ്ദേഹം ഡെപ്യൂട്ടി തഹസീൽദാറായി മഞ്ചേശ്വരത്തേക്ക് പോകുന്നു.

കോയിപ്പാടി വില്ലേജ് മൊഗ്രാല്‍, ഇച്ചിലമ്പാടി വില്ലേജുകളടങ്ങുന്ന ഗ്രൂപ് വില്ലേജ് ഓഫീസാണ്. പല ആവശ്യങ്ങൾക്കായി വില്ലേജ് ഓഫീസിലെത്തുന്ന ആളുകൾക്ക് ചോദിച്ചറിഞ്ഞ് വേഗത്തൽ ആവശ്യം നിർവഹിക്കാൻ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ സാധിക്കുന്നു.

നേരത്തെ  കൂഡ്‌ലു വില്ലേജ് ഓഫീസര്‍ ആയിരിക്കുമ്പോള്‍ ആണ് ഇദ്ദേഹത്തിന്  കേരള സംസ്ഥാനത്തെ ഏറ്റവും നല്ല വില്ലേജ് ഓഫീസരെന്ന ബഹുമതി ലഭിച്ചത്.




No comments