JHL

JHL

കുമ്പളയിൽ ഹരിത കർമ്മ സേന അംഗത്തിന് നായയുടെ കടിയേറ്റു


കുമ്പള(www.truenewsmalayalam.com) : കുമ്പള ടൗണിന് സമീപം മാലിന്യം നീക്കം ചെയ്യുന്നതിനിടെ ഹരിത കർമ്മ സേന അംഗത്തിന് നായയുടെ കടിയേറ്റു.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കുമ്പള കോയിപ്പാടി ബീച് റോഡിൽ കെവിഎസ് കോം ബൗണ്ടിൽ വാടക കെട്ടിടത്തിൽ താമസിക്കുന്ന കെപി ഏലിയാമ്മയ്ക്കാണ് നായയുടെ കടിയേറ്റത്. കാലിനാണ് കടിയേറ്റത്.

 ഉടൻ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.കുമ്പളയിൽ നായയുടെ ശല്യം വർദ്ധിച്ചു വരുന്നതായുള്ള പരാതിക്കിടയിലാണ് കുമ്പള ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള ഹരിത കർമ്മ സേന അംഗത്തിന് കടിയേൽക്കുന്നത്.

 ഏലിയാമ്മ ഹരിത കർമ്മ സേന അംഗത്തോടൊപ്പം, കുടുംബശ്രീ പ്രവർത്തകയും തൊഴിലുറപ്പ് പദ്ധതിയിലെ ജോലികളും ചെയ്തു വരുന്നു.

No comments