JHL

JHL

രുചിയൂറും നോമ്പ് തുറ വിഭവങ്ങൾ: പ്രിയം സമൂസയ്ക്ക്, എങ്ങും സ്റ്റാളുകൾ ഒരുക്കി റംസാൻ വിപണി സജീവം



കുമ്പള(www.truenewsmalayalam.com) : റംസാൻ തുടങ്ങിയ പത്തുനാൾ പിന്നിട്ടതോടെ ഗ്രാമ- നഗര വ്യത്യാസമില്ലാതെ പലഹാരങ്ങളുടെയും പഴവർഗങ്ങളുടെയും വിപണി സജീവമായി. 

വിവിധ ഇനം പഴവർഗങ്ങളോടൊപ്പം, എങ്ങും നോമ്പുതുറ വിഭവങ്ങളുടെ വിൽപ്പനയും തകൃതിയിലാണ്.

 25 ഓളം ഇനങ്ങളാണ് നോമ്പുതുറ വിഭവങ്ങളായി ഗ്രാമങ്ങളിലും, നഗരങ്ങളിലും വിൽപ്പനയ്ക്ക് എത്തുന്നത്. നോമ്പ് തുറ വിഭവങ്ങളിൽ സമൂസയ്ക്കാണ് ഏറെ പ്രിയം. അതുകൊണ്ടുതന്നെ എങ്ങും "സമൂസ'' സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്.

 ഹോട്ടലുകൾക്കും, ബേക്കറികൾക്കും പുറമെ റോഡരികിലും നിരത്തി വെച്ചിരിക്കുന്ന നോമ്പുതുറ വിഭവങ്ങൾ വാങ്ങാൻ ഉച്ചയോടെ തന്നെ നൂറുകണക്കിനാളുകളാണ് എത്തുന്നത്. 

രുചിയും, മണവും വ്യത്യസ്തതയുമുള്ള വിഭവങ്ങൾ നോമ്പുതുറയ്ക്ക് വിശ്വാസികൾക്ക് ഒഴിച്ചുകൂടാനാവാത്തതായി മാറിയിട്ടുണ്ട്.

 ബീഫ് -ചിക്കൻ റോൾ, ഷവർമ, കീമ, മുട്ട വെജിറ്റബിൾ സമൂസകൾ, ചിക്കൻ, മുട്ട,വെജിറ്റബിൾ പപ്സുകൾ, ഇവ ചേർത്തുള്ള സാന്റ് വിച്ചുകൾ, വിവിധതരം പിസകൾ, ബർഗർ, മുളക് വട,കിഴങ്ങ് പോടി, ഉള്ളി ബജ, മുട്ടമാല, കിളിക്കൂട്, കോഴിയട,കടുമ്പ്,ഇറച്ചി പത്തിരി,കായ്പോള, ഉ ന്നക്കായ,ചിക്കൻ ബോണ്ട തുടങ്ങി പേരുകൾ പോലും പറയാൻ പ്രയാസമുള്ള ഇനങ്ങളാണ് പ്രധാന നോമ്പുതുറ വിഭവങ്ങൾ.

 7 രൂപയുടെ വെജിറ്റബിൾ സമൂസ മുതൽ 100 രൂപയുടെ പള്ളിക്കറി നെയ്ച്ചോർ, ബിരിയാണി വരെ വിപണിയിൽ ലഭിക്കും. മധുര പലഹാരങ്ങൾക്ക് പുറമെ വിവിധ ഇനങ്ങളിൽ കബാബുകളും സ്റ്റാളുകളിൽ വിൽപ്പനയ്ക്ക് എത്തുന്നുണ്ട്. നോർത്ത് ഇന്ത്യൻ വിഭവമായ "ചിക്കൻ അലീമ'' നഗരങ്ങളിലെ ബേക്കറി സ്റ്റാളുകളിലും ലഭ്യമാണ്.

 നോമ്പ് തുറ സമയമായാൽ വീടുകളിലാകട്ടെ വിവിധ തരം സർബത്തുകളും, ബിർണികളും മാത്രമേ ഉണ്ടാക്കുന്നുള്ളൂ. ചൂടുകാലമായതിനാൽ എണ്ണക്കടികളും, ഭക്ഷണങ്ങളും വിപണിയിൽ നിന്ന് തന്നെ വാങ്ങുന്ന സാഹചര്യമാണുള്ളത്.

 കുമ്പള ടൗണിൽ മാത്രമായി വിവിധ സ്റ്റാളുകളിലായി ദിവസേന പതിനായിരത്തിലേറെ സമൂഹങ്ങളാണ് വിറ്റഴിക്കപ്പെടുന്നതെന്ന് സ്റ്റാൾ ഉടമകൾ പറയുന്നു.

No comments