JHL

JHL

കര്‍ണ്ണാടകയില്‍ നിന്നും കടത്തിയ 650 ലിറ്റർ ഡീസൽ പിടിക്കൂടി.

കാസർഗോഡ്(www.truenewsmalayalam.com) : കര്‍ണ്ണാടകയില്‍ നിന്നും കടത്തിയ 650 ലിറ്റർ ഡീസൽ പിടിക്കൂടി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വാഹന പരിശോധനക്കിടെയാണ് പിക്കപ്പില്‍ കടത്തിക്കൊണ്ടുവന്ന ഡീസൽ പിടികൂടിയത്.

തെരഞ്ഞെടുപ്പിനു മുന്നോടിയായി ആനക്കല്ല്, മുളിഗദ്ദെ, ബെരിപ്പദവ്, ബാക്രവയല്‍, തലപ്പാടി റോഡുകളിലാണ് പരിശോധനഊർജ്ജിതമാക്കിയത്.

ജിഎസ്ടി വകുപ്പിന് കൈമാറിയ ഡീസല്‍ 70,000 രൂപ പിഴയ ഈടാക്കി വിട്ടുകൊടുത്തു.


No comments