JHL

JHL

പീപ്പിൾസ് ഫൗണ്ടേഷൻ റമദാൻ കിറ്റ്; ജില്ലാ തല ഉദ്ഘാടനം എകെഎം അഷ്റഫ് എംഎൽഎ നിർവ്വഹിച്ചു

 

കുമ്പള(www.truenewsmalayalam.com) : ‘ആരും ഒറ്റക്കല്ലെന്ന ആനന്ദത്തോടെ അവർ നോമ്പ് തുറക്കട്ടെ’ എന്ന സന്ദേശവുമായി  

പീപ്പിൾസ് ഫൗണ്ടേഷൻ നടത്തുന്ന കിറ്റ് വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം മൊഗ്രാൽ കൊപ്പളത്ത് എ കെ എം അഷ്റഫ് എം എൽ എ 

നിർവ്വഹിച്ചു. ജമാഅത്തെ ഇസ് ലാമി ജില്ലാ വൈസ് പ്രസിഡൻറ് കെ ഐ അബ്ദുല്ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ് ലാമി ജില്ലാ സെക്രട്ടറി പി എസ് അബ്ദുല്ല കുഞ്ഞി, ജമാഅത്തെഇസ് ലാമി ഏരിയപ്രസിഡന്റ് ബി എം അബ്ദുല്ല, 

സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് അദ്നാൻ, വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം സി എച്ച് മുത്തലിബ്, അബ്ദുല്ലത്തീഫ് കുമ്പള, ബീരാൻ മൊയ്തീൻ തുടങ്ങിയവർ സംസാരിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ കോ ഓർഡിനേറ്റർ ബി കെ മുഹമ്മദ് കുഞ്ഞി സ്വാഗതവും ഇസ്മയിൽ മൂസ നന്ദിയും പറഞ്ഞു.


No comments