JHL

JHL

ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

 

കാസറഗോഡ്(www.truenewsmalayalam.com) : ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു.

 ചെമ്മനാട് കടവത്ത് സ്വദേശിയും മംഗളൂറില്‍ കുടുംബസമേതം താമസിക്കുകയും ചെയ്യുന്ന അബ്ദുല്‍ ഖാദര്‍ - ഹാജറ ദമ്പതികളുടെ മകന്‍ ബശീര്‍ (62) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം കാസര്‍കോട് റെയിവേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലാണ് അപകടം സംഭവിച്ചത്. ബശീറിന്റെ പിതാവ് അബ്ദുൽ ഖാദര്‍ ഒരാഴ്ച മുമ്പ് മരിച്ചിരുന്നു. 

പിതാവിന്റെ മരണവിവരമറിഞ്ഞ് അബൂദബിയിൽ നിന്ന് നാട്ടിലെത്തിയ ഇദ്ദേഹം ചെമ്മനാട് തറവാട് വീട് സന്ദർശിച്ച ശേഷം മംഗളൂറിലേക്ക് പോയിരുന്നു.

രണ്ട് ദിവസത്തിന് ശേഷം വീണ്ടും ചെമ്മനാട്ടെ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം സംഭവിച്ചത്. ട്രെയിനില്‍ ഉറങ്ങിപ്പോയ ബശീര്‍ ട്രെയിൻ കാസര്‍കോട് വിട്ട ശേഷമാണ് ഉണര്‍ന്നത്.

 പെട്ടെന്ന് ചാടിയിറങ്ങുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ ഒരു കാല്‍ അറ്റ് തൂങ്ങിയ നിലയിലായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ബശീറിനെ ഉടന്‍ കാസര്‍കോട് ജെനറല്‍ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നടത്തി മംഗളൂരു യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.

അബൂദബിയിൽ കട നടത്തിവരികയായിരുന്നു. 

ഭാര്യ: സുലൈഖ. മക്കൾ: ഹാനിയ, ഡോ. നിഹാല, ലാസ്‌മിയ, റീമ.


No comments