JHL

JHL

കുമ്പള ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ചെയ്തു

കുമ്പള(www.truenewsmalayalam.com) : ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതി ഉപയോഗിച്ച് നടപ്പിലാക്കിയ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ചെയ്തു. 

 വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറ യൂസഫ് നിർവഹിച്ചു. 

വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. 

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബൂറ, വെൽഫെയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി എ റഹ്മാൻ, പഞ്ചായത്ത് അംഗങ്ങളായ കൗലത്ത് ബീവി, മോഹന സുലോചന സംസാരിച്ചു.

 പഞ്ചായത്ത് സെക്രട്ടറി വിരാജ് തമ്പുരാൻ സ്വാഗതവും ഐ സി ഡി എസ് ജിഷ നന്ദിയും പറഞ്ഞു.


No comments