JHL

JHL

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സകാത്ത് സെമിനാർ നടത്തി

കാസർകോട് : വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ സമിതി സകാത്ത് സെമിനാർ നടത്തി. വ്യക്തികേന്ദ്രീകൃതമെങ്കിലും വലിയ സാമൂഹിക ദൗത്യം നിർവഹിക്കുന്ന കർമമാണ് ഇസ്‌ലാമിലെ സകാത്ത് സംവിധാനമെന്ന് സെമിനാർ അഭിപ്രായപ്പെട്ടു. മറ്റുള്ളവരുടെ പ്രശ്നങ്ങൾക്ക് പരിഹാരംകാണുന്ന ആരാധനാ കർമമാണ് സകാത്ത് നൽകുന്നതിലൂടെ ഓരോ വിശ്വാസിയും നിർവഹിക്കുന്നത്. സകാത്ത് ശേഖരണവും വിതരണവും കേന്ദ്രീകൃത സ്വഭാവത്തിലേക്ക് കൊണ്ടുവന്നാൽ വലിയ സാമൂഹിക വിപ്ലവം സൃഷ്ടിക്കാൻ സാധിക്കും. ഇസ്‌ലാം വിഭാവനംചെയ്യുന്ന സംഘടിത സകാത്ത് സംവിധാനം കാര്യക്ഷമമാക്കാൻ പണ്ഡിതന്മാരും സാമുദായ നേതാക്കളും, മഹല്ല് സംവിധാനത്തിൽ ക്രമീകരണങ്ങൾ കൊണ്ടുവരണമെന്നും സെമിനാർ നിർദേശിച്ചു.

മേയ് 12-ന് കാഞ്ഞങ്ങാട്ട്‌ നടക്കുന്ന കുടുംബസമ്മേളനത്തിന്റെ ഭാഗമായാണ് സെമിനാർ നടത്തിയത്. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ വൈസ് പ്രസിഡന്റ് എം. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനംചെയ്തു. ശരീഫ് തളങ്കര അധ്യക്ഷനായി. മുഹാജിർ സ്വലാഹി, അഷ്കർ ഇബ്രാഹിം, ബഷീർ കൊമ്പനടുക്കം, സത്താർ കാഞ്ഞങ്ങാട് എന്നിവർ സംസാരിച്ചു.



No comments