JHL

JHL

വോട്ടർ പട്ടികയിൽ പേര് ചേർക്കേണ്ട അവസാന തീയതി ഇന്ന്

 

കാസർഗോഡ്(www.truenewsmalayalam.com) : വോട്ടർ പട്ടികയിൽ പേര് ചേർക്കേണ്ട അവസാന തീയതി ഇന്ന്.

 നാമനിർദേശപത്രിക നൽകുന്നതിനുള്ള അവസാന തീയതിയുടെ പത്തുദിവസം മുമ്പുവരെയാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം ലഭിക്കുക. 

18 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യൻ പൗരനും തെരഞ്ഞെടുപ്പ് കമീഷൻ്റെ പോർട്ടൽ വഴിയോ വോട്ടർ ഹെൽപ് ലൈൻ ആപ് ഉപയോഗിച്ചോ ബൂത്ത് ലെവൽ ഓഫിസർമാർ വഴിയോ വോട്ടർ പട്ടികയിൽ പേര് ചേർക്കാം.

 തെരഞ്ഞെടുപ്പ് കമീഷൻ പോർട്ടൽവഴി അപേക്ഷിക്കുന്നവർ https://voters.eci.gov.in മുഖേന മൊബൈൽ നമ്പർ നൽകി പുതിയ അക്കൗണ്ട് സൃഷ്ടിച്ച് ലോഗിൻ ചെയ്യണം.

 ഇംഗ്ലീഷിലും മലയാളത്തിലും അപേക്ഷ എൻട്രികൾ പൂരിപ്പിക്കാം. 

ന്യൂ രജിസ്ട്രേഷൻ ഫോർ ജനറൽ ഇലക്ടേഴ്സ‌് എന്ന ഓപ്ഷനിൽ (പുതുതായി വോട്ട് ചേർക്കുന്നവർക്കുള്ള ഫോം 6)

സംസ്ഥാനം, ജില്ല, പാർലമെൻ്റ്, നിയമസഭ മണ്ഡലങ്ങൾ എന്നിവയുടെ പേര്, വ്യക്തിഗത വിവരങ്ങൾ, ഇ-മെയിൽ ഐഡി, ജനന തീയതി, വിലാസം എന്നീ വിവരങ്ങളും പാസ്പോർട്ട് സൈസ് ഫോട്ടോയും അപ്ലോഡ് ചെയ്ത് അപേക്ഷ നൽകണം.

 ആധാർ കാർഡ് ലഭ്യമല്ലെങ്കിൽ മറ്റ് രേഖകൾ അപ് ലോഡ് ചെയ്യണം.

തുടർന്ന് അധികൃതരുടെ പരിശോധനക്കുശേഷം പട്ടികയിൽ പേര് ഉൾപ്പെടുത്തി നൽകിയിരിക്കുന്ന വിലാസത്തിൽ തപാൽ വഴി വോട്ടർക്ക് തിരിച്ചറിയൽ കാർഡ് അയക്കും.

 ഇതിനകം അപേക്ഷ നൽകിയവർ വീണ്ടും നൽകേണ്ടതില്ല.

 അപേക്ഷ സംബന്ധിച്ച സ്ഥിതി വിവരം ഓൺലൈനായോ അതത് താലൂക്ക് ഓഫിസു കളിലെ ഇലക്ഷൻ വിഭാഗം, ബി.എൽ.ഒ എന്നിവിടങ്ങളിൽ നിന്ന് അറിയാൻ സാധിക്കും.


No comments