JHL

JHL

സിഎഎ ഭീകര നിയമത്തെ ഒറ്റക്കെട്ടായി നേരിടണം; ഇഖ്ബാൽ ഹൊസംഘടി

 


മഞ്ചേശ്വരം(www.truenewsmalayalam.com) : കേന്ദ്രസർക്കാർ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടു അധികാരം നിലനിർത്തുന്നതിന് വേണ്ടിയും രാജ്യത്തെ കെട്ടിപ്പണിത ഒരു വിഭാഗത്തെ തുടച്ചുനീക്കുന്നതിന് വേണ്ടിയും നടപ്പിലാക്കിയ സിഎഎ ഭീകര നിയമത്തെ ഒറ്റക്കെട്ടായി നേരിടണമെന്ന് എസ്ഡിപിഐ കാസർഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് ഇഖ്ബാൽ ഹൊസംഘടി പാർട്ടി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഉപ്പളയിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

 ഭരണഘടനയെ വെല്ലുവിളിച്ച് മതേതരത്വത്തെ പിച്ചിച്ചീന്തിക്കൊണ്ട് ജനങ്ങളെ ഭിന്നിപ്പിച്ച് അധികാര നേട്ടത്തിന് വേണ്ടിയുള്ള ഭരണകൂടത്തിന്റെ തന്ത്രം തിരിച്ചറിയണമെന്നും ഈ അവസരത്തിൽ രാജ്യത്തിന്റെ ജനങ്ങൾ ഒറ്റക്കെട്ടായി ചെറുത്തു നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 പ്രതിഷേധ പ്രകടനത്തിന്റെ അധ്യക്ഷത മണ്ഡലം പ്രസിഡന്റ് അഷ്‌റഫ്‌ ബഡാജേ വഹിച്ചു പരിപാടിയിൽ പാർട്ടി മണ്ഡലം സെക്രട്ടറി ശെരിഫ് പാവൂർ സ്വാഗതം ആശംസിച്ചു.

ജില്ലാ കമ്മിറ്റി അംഗം അൻസാർ ഗാന്ധിനഗർ,മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹമീദ് ഹൊസംഘടി എന്നിവർ സംസാരിച്ചു. മണ്ഡലം കമ്മിറ്റി അംഗം ആരിഫ് കാദർ നന്ദിയും അറിയിച്ചു.


No comments