JHL

JHL

ഗതാഗതം പൂർണ്ണമായി നിരോധിച്ച കുമ്പള കഞ്ചിക്കട്ട പാലം ഭാഗികമായി അടച്ചു : ഓട്ടോ റിക്ഷകൾക്കും ഇരു ചക്ര വാഹനങ്ങൾക്കും കടന്നു പോകാം

കുമ്പള(www.truenewsmalayalam.com): ജീർണ്ണിച്ച് അപകടാവസ്ഥയിലായ  കുമ്പള കഞ്ചിക്കട്ട പാലം ഗതാഗതം പൂർണ്ണമായി നിരോധിച്ച്‌ കളക്ടർ ഉത്തരവിറക്കിയിട്ടും വാഹന ഗതാഗതം നടന്നിരുന്ന കഞ്ചിക്കട്ട പാലം കല്ല് കെട്ടി അടക്കാൻ അധികൃതർ എത്തിയപ്പോൾ നാട്ടുകാർ എതിർപ്പുമായി എത്തി ഒടുവിൽ ഓട്ടോ റിക്ഷകൾക്കും ഇരു ചക്ര വാഹനങ്ങൾക്കും കടന്നു പോകാവുന്ന തരത്തിൽ കല്ല് കെട്ടി അടച്ചു. പകരം സൗകര്യം ഒരുക്കാതെയാണ് അധിതികൃതർ ഈ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചത്. താഴെ കൊടിയമ്മ, കഞ്ചിക്കട്ടഭാഗങ്ങളിലെ ആളുകൾഇതുമൂലം ദുരിതം ആണൂഭവിക്കുകയാണ്.


 

 

No comments