JHL

JHL

ഐ.എൻ.എൽ ആലംപാടി ക്രിക്കറ്റ്‌ പ്രീമിയർ ലീഗ് സീസൺ-2 സംഘടിപ്പിച്ചു

ആലംപാടി(www.truenewsmalayalam.com) : ഐ.എൻ.എൽ ആലംപാടി ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐ.എൻ.എൽ ആലംപാടി ക്രിക്കറ്റ്‌ പ്രീമിയർ ലീഗ് സീസൺ-2 & ചാമ്പ്യൻസ് ലീഗ് സംഘടിപ്പിച്ചു. 

വ്യവസായിയും, ജീവകാരുണ്ണ്യ പ്രവർത്തകനുമായ പി.ബി തൗസീഫ് അഹമ്മദ് ക്രിക്കറ്റ് പ്രീമിയർ ലീഗ് ഉദ്ഘാടനം ചെയ്തു.

 തുടർന്ന് നടന്ന ചടങ്ങിൽ ആലംപാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫിദ ഫാത്തിമക്ക് അഞ്ചാമത്  മയാസ് മേനത്ത് സ്മാരക സ്വർണ്ണ മെഡൽ ഐ.എൻ.എൽ കാസറഗോഡ് ജില്ലാ സെക്രട്ടറി ഷാഫി സന്തോഷ്‌നാഗർ സമ്മാനിച്ചു. 

ആതുര സേവന രംഗത്ത് നിറഞ്ഞ് നിൽക്കുന്ന ഡോക്ടർ ജാസിറാലിക്ക് ഐ.എൻ.എൽ എരിയപ്പാടി ശാഖാ കമ്മിറ്റിയുടെ സ്നേഹോപഹാരം ഐ.എൻ.എൽ ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം സമ്മാനിച്ചു.

 തുടർന്ന് നടന്ന എസ്.എ പുതിയവളപ്പ് ഇലവൻ, പി.എം അബൂബക്കർ  സാഹിബ് ഇലവൻ, മുതിർന്നവരുടെ സൗഹൃദ മത്സരം പ്രവർത്തകർക്ക് ആവേശമായി.

എൽ.ഡി.എഫ് കാസറഗോഡ് ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി എം.വി ബാലകൃഷ്ണൻ മാസ്റ്റർ പങ്കെടുത്ത് വോട്ടഭ്യർത്ഥിച്ചു.

 പ്രീമിയർ ലീഗിന് മുന്നോടിയായി നടന്ന വിളംബര റാലിക്ക് ഐ.എൻ.എൽ ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് മാഹിൻ മേനത്ത്, ട്രഷറർ കാദർ എരിയപ്പാടി, ഐ.എൻ.എൽ ശാഖാ ജനറൽ സെക്രട്ടറി ഇക്ബാൽ കേളങ്കയം, ട്രഷറർ ഗപ്പു ആലംപാടി, നിസാർ പൊയ്യയിൽ, ഹമീദ് പണ്ഡിതർ, നിസാർ നിച്ചു, റഹീം കേറ്റത്തിൽ, ഷെബി പൊയ്യയിൽ, ഹാരിസ് എസ്.ടി, ഹാഷിം എരിയപ്പാടി, ഹനീഫ എരിയപ്പാടി തുടങ്ങിയവർ നേതൃത്വം നൽകി


No comments