JHL

JHL

അടച്ചിട്ട വീട്ടിൽ നിന്നും കോടികൾ പിടിച്ചെടുത്തു

കാഞ്ഞങ്ങാട്(www.truenewsmalayalam.com) : അമ്പലത്തറ ഗുരുപുരത്ത് അടച്ചിട്ട വീട്ടിൽനിന്ന്​ പൊലീസ് 2000 രൂപ നോട്ടിന്റെ ഏഴു കോടിയിലേറെ രൂപ പിടിച്ചെടുത്തു. അബ്ദുറസാഖ് എന്നയാൾക്ക് വാടകക്കു നൽകിയ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽനിന്നാണ് പണം പിടിച്ചത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അമ്പലത്തറ ഇൻസ്പെക്ടർ പ്രതീഷിന്റെ നേതൃത്വത്തിൽ വീട് ഇന്നലെ രാത്രിയോടെ റെയ്​ഡ് ചെയ്താണ് പണം പിടികൂടിയത്. 

വീടിന്റെ പൂജാമുറിയിൽ ഒളിപ്പിച്ചനിലയിലായിരുന്നു പണമെന്ന് പൊലീസ് പറഞ്ഞു. മുഴുവൻ നോട്ടുകളും 2000ത്തിന്റേതാണ് ഇത് കെട്ടുകളാക്കി അടുക്കിവെച്ച നിലയിലായിരുന്നു.

 അബ്ദുറസാഖിനെ കണ്ടെത്താനായിട്ടില്ല. പിന്നിൽ കർണാടക സ്വദേശികൾ ഉൾപ്പെടെ ഉണ്ടെന്നാണ് സൂചന. രാജ്യത്ത് 2000 രൂപ നോട്ടിന്റെ ഇടപാട് നിർത്തലാക്കിയിട്ടുണ്ടെങ്കിലും ആർ.ബി.ഐയിൽ നേരിട്ട് സ്വീകരിക്കുന്നുണ്ട്.



No comments