JHL

JHL

മൊഗ്രാലിൽ പന്നിക്കൂട്ടങ്ങൾ പകൽ സമയത്തും ഇറങ്ങി തുടങ്ങി; നാട്ടുകാരുടെ പരാതിക്ക് ഇത് വരെ പരിഹരമായില്ല


മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാലിൽ രാത്രികാലങ്ങളിൽ ഇ റങ്ങിയിരുന്ന പന്നിക്കൂട്ടങ്ങൾ പകൽസമയത്ത് കൂടി ജനവാസ മേഖലകളിൽ ഇറങ്ങുന്നതിൽ നാട്ടുകാർ ആശങ്കയിൽ.

പന്നിക്കൂട്ടങ്ങൾ ഭീഷണിയാവുന്ന സാഹചര്യത്തിൽ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ, തഖ്‌വ നഗർ യുവജന കൂട്ടായ്മ പ്രതിനിധികൾ ജില്ലാ കലക്ടർക്കും, മൃഗസംരക്ഷണ വകുപ്പ് മേധാവിക്കും, കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനും പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.

മൊഗ്രാൽ ടൗൺ,തഖ്‌വ നഗർ ,മീലാദ് നഗർ, നടപ്പളം, ടിവിഎസ്റോഡ് തുടങ്ങിയ പ്രദേശങ്ങളിലാണ്  പന്നിക്കൂട്ടങ്ങളുടെ വിഹാരം.

നേരത്തെ വീട്ടുപറമ്പുകളിൽ കയറുന്ന പന്നിക്കൂട്ടങ്ങൾ വീട്ടുമുറ്റത്ത് വളർത്തുന്ന പൂച്ചെടികളെയും, പച്ചക്കറി കൃഷികളെയും, വാഴകളെയും അപ്പാടെ നശിപ്പിക്കുന്നതായി  പരാതിപെട്ടിരുന്നു.

 ഇപ്പോൾ ടിവിഎസ് റോഡിൽ പകൽസമയത്ത് തന്നെ പന്നികൾ കൂട്ടത്തോടെ എത്തുവെന്നാണ് പരാതി.


No comments