വസ്ത്ര വിപണിയിൽ നേരിയ മുന്നേറ്റം
കുമ്പള(www.truenewsmalayalam.com) : റംസാൻ തുടങ്ങി മന്ദഗതിയിലായിരുന്ന വസ്ത്ര വ്യാപാര വിപണിയിൽ നേരിയ മുന്നേറ്റം.
റംസാൻ 13വരെ വിപണി തീരെ ചലിച്ചിരുന്നില്ല. ഇത് വസ്ത്ര വ്യാപാര മേഖലയിലെ വ്യാപാരികളെ ആശങ്കയിലാക്കിയിരുന്നു.
വിപണിയിൽ പ്രതീക്ഷയർപ്പിച്ച് ലക്ഷങ്ങളുടെ വസ്ത്രങ്ങളാണ് വ്യാപാരികൾ ശേഖരിച്ചു വെച്ചിട്ടുള്ളത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നേരിയ ചലനമുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
വരും ദിവസങ്ങളിൽ പെരുന്നാൾ- വിഷു വിപണിയിൽ തിരക്കുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വസ്ത്ര മേഖലയിലെ വ്യാപരികൾ.
Post a Comment