JHL

JHL

ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഉപ്പള സ്വദേശിക്ക് ദാരുണാന്ത്യം

 

കുമ്പള(www.truenewsmalayalam.com) : ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽ ഉപ്പള സ്വദേശിക്ക് ദാരുണാന്ത്യം. ഉപ്പള നയാബസാർ സ്വദേഷി അബ്ദുൽ കാദറിന്റെ മകൻ മുഹമ്മദ് മിഷ്ഹാബാ(21)ണ് മരിച്ചത് ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ മരിച്ചത്.

ബന്തിയോട് മുട്ടത്താണ് സംഭവം, വ്യാഴാഴ്ച രാത്രി കാസർകോട്ടെ ടർഫിൽ കളിക്കാനെത്തിയതായിരുന്നു മിഷ്ഹാബ്. രാവിലെ സുഹൃത്തിനൊപ്പം വീട്ടിലേക്ക് പോകവേ ടിപ്പർ ലോറി ഇവർ സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു.

 ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടൻ മംഗളൂരുവിലെ  ആശുപത്രിയിലെത്തിച്ചെങ്കിലും മിശബിനെ രക്ഷിക്കാനായില്ല.

 മംഗളൂരുവിലെ സ്വകാര്യ കോളജിലെ വിദ്യാർഥിയാണ് മിഷ്ഹാബ്.


No comments