JHL

JHL

കവിതാ സമാഹാരം പ്രകാശനം ചെയ്തു

 

കാസർഗോഡ്(www.truenewsmalayalam.com) : ശോഭന ശ്രീധരന്റെ പ്രഥമ കവിതാ സമാഹാരമായ "ആത്മം'' കാസർഗോഡ് അസാപ്പ് സ്കിൽ പാർക്കിൽ വച്ച് എഴുത്തുകാരനും, ഗ്രന്ഥകർത്താവുമായ ദിവാകരൻ വിഷ്ണുമംഗലം ,  പ്രൊഫ: ഖാദർ മാങ്ങാടിന് നൽകി പ്രകാശനം ചെയ്തു.

രാമകൃഷ്ണൻ മോനാച്ച പുസ്തക പരിചയം നടത്തി.

ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ വി അബ്ദുൽ സലാമിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗഡിനാഡു ചേതന അവാർഡ് നേടിയ രാധാകൃഷ്ണ ഉളിയത്തടുക്കയെയും , നെർക്കോട്ടിക് സെൽ ഡിവൈഎസ്പി എംഎ മാത്യുവിനെയും ആദരിച്ചു.

 മുൻ മുനിസിപ്പൽ ചെയർമാൻ അഡ്വ.വി എം മുനീർ , മുനിസിപ്പൽ കൗൺസിലർ സവിത ടീച്ചർ, സീനിയർ ജേണലിസ്റ്റ് ഫോറം ജില്ല പ്രസിഡണ്ട് വിവി പ്രഭാകരൻ, ഗായിക സ്വർണ്ണ കെഎസ്, നാടൻപാട്ട് ഗായിക ജയരഞ്ജിത കാടകം, അജിത മുക്കോളി,കവയത്രി ഉഷസ് , അസ്മാസ് അഹമ്മദ് ഹാജി, ബി എം സാദിഖ്, അനിൽ നീലാംബരി, ,പ്രിൻസ് കണ്ണൻ, പ്രസാദ് മുദ്ര ,ജോസ് തിരൂർ, കവയത്രി ഉഷസ് , ഉമേഷ് രാമൻ , കവയത്രി ആലീസ് തോമസ്, സുധ മധു,വിജയൻ ശങ്കരംപാടി ശൈലജ ഉമേഷ് എന്നിവർ ആശംസകൾ നേർന്നു.

 കവയത്രി ശോഭന ശ്രീധരൻ മറുമൊഴി നടത്തി. തുടർന്ന് ടീം കാസർകോടിൻ്റെ മ്യൂസിക് ദർബാർ അരങ്ങേറി. 

സീടിവി സരിഗമപയിലൂടെ പ്രശസ്തയായ ഗായിക സ്വർണ്ണ കെഎസും, നാടൻപാട്ട് ഗായിക ജയരഞ്ജിത കാടകവും നേതൃത്വം നൽകി. രവി കൊട്ടോടി, അസ്മാസ്,ഗണേശ് നീർച്ചാൽ, ശൈലജ ഉമേശ്, ശിവദമധു, സൗപർണ്ണിക സജു , അപർണ , ഋഷികേശ് തുടങ്ങി നിരവധി ഗായിക ഗായകന്മാർ അണിനിരന്നു. സുനിൽ ഏളേരി സ്വാഗതവും ഹമീദ് കാവിൽ നന്ദിയും പറഞ്ഞു.


No comments