JHL

JHL

ആസ്ക് ആലംപാടി പെരുന്നാൾ ഉടുപ്പ് സമ്മാനമായി നൽകി


ആലംപാടി(www.truenewsmalayalam.com) : ജീവകാരുണ്യ പ്രവർത്തനരംഗത്ത് മുന്നിട്ട് നിൽക്കുന്ന ആലംപാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ  പാവപ്പെട്ട ഗൃഹനാഥൻമാർക്ക് പെരുന്നാൾ ഉടുപ്പ് സമ്മാനമായി നൽകി.

 പെരുന്നാൾ ആഘോഷത്തിന് വേണ്ടി കുടുംബത്തിനും മക്കൾക്കും പുത്തനൊടുപ്പുകൾ വാങ്ങുമ്പോൾ സ്വന്തം കാര്യം മറന്നു പോകുന്ന പാവപ്പെട്ട ഗൃഹനാഥൻമാർകായി ആസ്ക്ക് ആലംപാടിയുടെ പെരുന്നാൾ ഉടുപ്പ് ശ്രദ്ധയമായി. 

പെരുന്നാൾ ഉടുപ്പ് വിതരണത്തിന്റെ ഉദ്ഘാടനം പ്രമുഖ മാധ്യമപ്രവർത്തകനും പ്രസ് ക്ലബ് മുൻ പ്രസിഡണ്ട് ആയ ടി എ ഷാഫി നിർവഹിച്ചു.

 ആസ്ക് പ്രസിഡണ്ട് മുസ്തഫ എരിയപ്പാടിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ  ക്ലബ്ബ് ജനറൽ സെക്രട്ടറി കൈസർ മിഹ്റാജ് സ്വാഗതം പറഞ്ഞു.

 പ്രസ്തുത പരിപാടിയിൽ ക്ലബ് ട്രഷറർ അബ്ദുൽ ഹമീദ് എം എ, മുൻകാല ഫുട്ബോൾ താരം അബു തളങ്കര, യാസീൻ മിഅ്റാജ് ,കാദർ കാഹു, മഹറൂഫ് മേനത്ത്, മുസ്തഫ, സിദ്ദീക് ചൂരി, ഉനൈസ്, കബീർ സി ഒ, റൈമു എ ആര്‍, ആശി എം ബി കെ, സിദ്ധി മുക്രി, ഹിഷാം പൊയ്യയിൽ, സെബി പൊയ്യയിൽ, ഹാരിസ് ഖത്തർ എന്നിവർ സംബന്ധിച്ചു.

ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗം ആസിഫ് ബി എ നന്ദിയും പറഞ്ഞു.


No comments