JHL

JHL

റിയാസ് മൗലവി വധം; വിധി നീതിന്യായ വ്യവസ്ഥക്ക് കളങ്കം - പി.ഡി.പി

 

കാസർകോട്(www.truenewsmalayalam.com) : മദ്രസ്സ അദ്ധ്യാപകനായിരുന്ന റിയാസ് മൗലവിയെ പള്ളിക്ക് അകത്ത് കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ മുഴുവൻ പ്രതികളെയും വെറുതെവിട്ട ജില്ലാ സെഷൻസ് കോടതി വിധി ദൗർഭാഗ്യകരവും, നിരാശാജനകവുമാണെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി.

27 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന റിയാസ് മൗലവിയെ മൃഗീയമായി കൊലപ്പെടുത്തിയ RSS പ്രവർത്തകരായ പ്രതികളെ 3 ദിവസത്തിനകം പിടികൂടി കുറ്റപത്രം സമർപ്പിച്ച് ഡിഎൻഎ പരിശോധന ഫലമടക്കം 50ലേറെ രേഖകൾ കോടതിയിൽ ഹാജരാക്കായിട്ടും പ്രതികളെ വെറുതെവിട്ട നടപടി നീതിന്യായ വ്യവസ്ഥക്ക് കളങ്കമാണെന്നും, അവസാനത്തെ അഭയമായ കോടതികളിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതുമാന്നെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ ആസാദ് പ്രസ്താവനയിൽ പറഞ്ഞു.


No comments