കൊപ്പളം അണ്ടർപാസ്സേജ് - പുഴയോര ലിങ്ക് റോഡ്; ഈ വർഷത്തോടെ കോൺക്രീറ്റ് ചെയ്തു ഗതാഗതയോഗ്യമാക്കും
മൊഗ്രാൽ(www.truenewsmalayalam.com) : കൊപ്പളം അണ്ടർ പാസേജ്- തീരദേശ ലിങ്ക് റോഡ് ഈ വർഷത്തോടെ കോൺക്രീറ്റ് ചെയ്തു ഗതാഗതയോഗ്യമാക്കാനാവുമെന്ന് വാർഡ് മെമ്പർ കൗലത്ത് ബീവി അറിയിച്ചു.
2023-24 വർഷത്തെ കുമ്പള ഗ്രാമപഞ്ചായത്ത് തനത് ഫണ്ട് ഉപയോഗപ്പെടുത്തിയായിരിക്കും റോഡ് പണി പൂർത്തിയാക്കുക.
തകർന്നു കിടന്നിരുന്ന തീരദേശ പുഴയോര ലിങ്ക് റോഡ് ഇതിനകം നാല് ലക്ഷം രൂപ ചെലവിൽ കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്.
ഈ വർഷത്തെ വാർഷിക പദ്ധതിയിൽ വകവരുത്തിയിട്ടുള്ള 8 ലക്ഷം രൂപയുടെ പ്രവൃത്തി ഉടൻ ആരംഭിക്കും.
കൊപ്പളം അണ്ടർ പാസേജ് തുറന്നു കൊടുത്തതിനുശേഷം ലിങ്ക് റോഡ് തകർന്നുകിടക്കുന്നത് കാരണം വാഹനങ്ങൾക്ക് പോകാൻ ഏറെ പ്രയാസമായിരുന്നു.
ഇത് ഏറെ വിമർശനങ്ങൾക്കും വഴി വെച്ചിരുന്നു. പിന്നീട് മണ്ണിട്ട് നിരത്തിയിരുന്നു. ലിങ്ക് റോഡ് പൂർണ്ണമായും കോൺഗ്രീറ്റ് ചെയ്യാൻ വലിയ തുക വേണ്ടിവരുമെ ന്നതിനാൽ ഈയൊരു റോഡിന് ഹാർബർ ഫണ്ട് ലഭ്യമാക്കാൻ വാർഡ് മെമ്പർ ശ്രമം നടത്തിയിരുന്നു.
എന്നാൽ പണ്ട് ലഭിക്കാൻ കാലതാമസമെടുക്കു ന്നതിനാൽ കുമ്പള ഗ്രാമപഞ്ചായത്തിൽ നിന്ന് ലഭിക്കുന്ന തനത് ഫണ്ട് ഉപയോഗപ്പെടുത്തി ഘട്ടം ഘട്ടമായി റോഡ് കോൺഗ്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കാൻ ശ്രമിക്കുന്നതെന്ന് കൗലത്ത് ബീബി അറിയിച്ചു.
Post a Comment