JHL

JHL

കുമ്പള ഗ്രാമപഞ്ചായത്ത് "ഗവ. യൂനാനി ഡിസ്പെൻസറിക്ക്'' എൻഎബിഎച്ച് അംഗീകാരം

 

തിരുവനന്തപുരം(www.truenewsmalayalam.com) : മികച്ച സേവനവും, അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധേയമായ നിലവാരം കൈവരിച്ചതിലും ഗവ: യുനാനി ഡിസ്പെൻസറി ആയുഷ് ഹെൽത്ത്& വെൽനെസ്സ് സെൻററിന് എൻഎബിഎച്ച് ആക്രഡിറ്റേഷൻ ലഭിച്ചു.

മാർച്ച് അഞ്ചിന് തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന സർട്ടിഫിക്കറ്റ് വിതരണം ചടങ്ങ് ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് നിർവഹിച്ചു. ആരോഗ്യമേഖലയിലെ മികച്ച സ്ഥാപനങ്ങൾക്ക് അക്രെഡിറ്റേഷൻ നൽകുന്ന ദേശീയ ഏജൻസിയാണ് എൻ എബിഎച്ച്.

 മാനദണ്ഡ അടിസ്ഥാനത്തിൽ ഏറ്റവും മികവുറ്റ പ്രവർത്തനം കാഴ്ചവച്ചതിനാണ് മൊഗ്രാൽ ഗവ: യൂനാനി ഡിസ്പെൻസറിക്ക് ആയുഷ് ഹെൽത്ത്& വെൽനെന് അംഗീകാരം ലഭിച്ചത്.

 അടിസ്ഥാന സൗകര്യ വികസനം,രോഗി സൗഹൃദം, രോഗി സുരക്ഷ, ഔഷധഗുണമേന്മ,അ ണുബാധ നിയന്ത്രണം എന്നിവ ഉൾപ്പെടെയുള്ള സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളെ തുടർന്നാണ് എൻഎബി എച്ച് അംഗീകാരം നൽകിയത്.

ഗവ: യൂനാനി ഡിസ്പെൻസറി കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർ ഡോ: ഷക്കീറലി കെഎ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി താഹിറാ യൂസുഫ് ഉൾപ്പെടെയുള്ള തദ്ദേശ സ്വയംഭരണ പ്രതിനിധികളുടെ നേതൃത്വത്തിലാണ് ഈ നേട്ടത്തിന് ഈ ഡിസ്‌പെൻസറി സജ്ജമായത്.

 കേരള സർക്കാരിന്റെയും ദേശീയ ആയുഷ് മിഷൻ കേരളയുടെയും സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടന്നത്.

 തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വച്ച് ആരോഗ്യമന്ത്രിയിൽ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് താഹിറാ യൂസഫ്, യുനാനി മെഡിക്കൽ ഓഫീസർ ഡോ: ഷക്കീർ അലി എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് സ്വീകരിച്ചു.


No comments