JHL

JHL

എൻഎബിഎച്ച് അംഗീകാരത്തിന് പിറകെ ഉത്തരഖണ്ഡ് ആയുഷ് ആരോഗ്യ മേധാവികൾ മൊഗ്രാൽ ഗവ:യുനാനി ഡിസ്പെൻസറി സന്ദർശിച്ചു


മൊഗ്രാൽ(www.truenewsmalayalam.com) : മികച്ച സേവനവും, അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധേയമായ നിലവാരം കൈവരിച്ച മൊഗ്രാൽ ഗവ: യുനാനി ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനസ് സെന്റർ ഉത്തരഖണ്ഡ് ആയുഷ് ആരോഗ്യ മേധാവികൾ സന്ദർശിച്ചു.

 ഉത്തരാഖണ്ഡിൽ നിലവിലുള്ള ഇത്തരം ആരോഗ്യ സ്ഥാപനങ്ങളിൽ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ജോയിൻറ് ഡയരക്ടർ അടങ്ങിയ മെഡിക്കൽ സംഘം മൊഗ്രാൽ യൂനാനി ഡിസ്പെൻസറി സന്ദർശിച്ചത്.


 വലിയ ഹോസ്പിറ്റലുകളിൽ നൽകിവരുന്ന സേവനങ്ങളാണ് യൂനാനി ചികിത്സാലയത്തിൽ നൽകിവരുന്നതെന്ന് സംഘം വിലയിരുത്തി. 

 ഒപി തൊട്ട് റെജിമിനൽ തെറാപ്പി,ഫിസിയോതെറാപ്പി,ലാബ്,പാലിയേറ്റീവ് കെയർ, ഇ-ഹോസ്പിറ്റൽ സിസ്റ്റം, ഓൺലൈൻ റെജിസ്ട്രേഷൻ സിസ്റ്റം,സ്കാൻ&ഷെയർ തുടങ്ങിയ സൗകര്യങ്ങളിൽ മെഡിക്കൽ സംഘം മതിപ്പ് രേഖപ്പെടുത്തി.സേവനങ്ങളെക്കുറിച്ച് യുനാനി മെഡിക്കൽ ഓഫീസർ ഡോ: ഷക്കീർ അലി വിവരിച്ചു.

 ഉത്തരാഖണ്ഡ് ആയുർവേദ& യൂനാനി സർവീസസ് ജോ: ഡയറക്ടർ എംപി സിംഗ്, ആയുർവേദ- യൂനാനി ഓഫീസർ ഡോ: ജിസിസി ജനഗ് പൻഗി, ഹോമിയോപ്പതി മെഡിക്കൽ ഡയറക്ടർ ഡോ: കിരൺ മധുപാൽ, ഹോമിയോപ്പതി ഹെൽത്ത്‌ ഓഫീസർ ഡോ:ബേല മഹർ ഷാ എന്നിവരടങ്ങിയ സംഘമാണ് മൊഗ്രാൽ യൂനാനി ഡിസ്പെൻസറി സന്ദർശിച്ചത്.

കഴിഞ്ഞ കഴിഞ്ഞ മാസം മൊഗ്രാൽ യൂനാനി ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനെസ്സ് സെൻററിന് എൻഎബിഎച്ച് ആക്രഡിറ്റേഷൻ ലഭിച്ചിരുന്നു.

കുമ്പള ഗ്രാമപഞ്ചായത്താണ് ഡിസ്പെൻസറിയുടെ ഭരണ ചുമതല വഹിക്കുന്നത്. 

ദേശീയ ആയുഷ് മിഷനിൽ കുമ്പളയിൽ ഒരേക്കർ സ്ഥലത്ത് 40 കിടക്കുകളുള്ള ആശുപത്രി സ്ഥാപിക്കാനുള്ള ശ്രമങ്ങൾ എകെഎം അഷ്റഫ് എംഎൽഎയും,കുമ്പള ഗ്രാമം പഞ്ചായത്തും നടത്തിവരുന്നുണ്ട്.

 അടിസ്ഥാന സൗകര്യ വികസനം,രോഗി സൗഹൃദം, രോഗി സുരക്ഷ, ഔഷധഗുണമേന്മ,അണുബാധ നിയന്ത്രണം എന്നിവ ഉൾപ്പെടെയുള്ള സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളെ തുടർന്നാണ് നേരത്തെ ഡിസ്പെൻസറിക്ക് എൻഎബിഎച്ച് അംഗീകാരം ലഭിച്ചത്.

No comments