JHL

JHL

പൂട്ടിയിട്ട വീട്ടിൽ നിന്നും കള്ളനോട്ട് പിടികൂടിയ സംഭവം; മുഖ്യപ്രതിയുമായി തെളിവെടുപ്പ് നടത്തി

 

കാസര്‍കോട്(www.truenewsmalayalam.com) : അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗുരുപുരത്തെ പൂട്ടിയിട്ട വാടകവീട്ടില്‍ നിന്നും 6.96 കോടി രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവം,  മുഖ്യപ്രതിയായ കര്‍ണ്ണാടക പുത്തൂര്‍ സ്വദേശിയും, മൗവ്വല്‍ പരയങ്ങാനത്തു താമസക്കാരനുമായ സുലൈമാനു(52)മായി പൊലീസ് തെളിവെടുപ്പ് നടത്തി.സുലൈമാന്‍ താമസിച്ചിരുന്ന മൗവ്വലിലെ വീട്ടിലും തെളിവെടുപ്പ് നടത്തി.

 ആളുകളെ കബളിപ്പിക്കാനാണ് വ്യാജ നോട്ടുകള്‍ ശേഖരിച്ചതെന്നാണ് സുലൈമാന്‍ പൊലീസിന് നല്‍കിയ മൊഴി. ശനിയാഴ്ച പുലര്‍ച്ചെ 4.30 മണിയോടെയാണ് അറസ്റ്റിലായ സുലൈമാനെയും പെരിയ, ബി.എസ് ഹൗസിലെ അബ്ദുല്‍ റസാഖി(49)നെയും കനത്ത പൊലീസ് കാവലില്‍ അമ്പലത്തറ സ്റ്റേഷനില്‍ എത്തിച്ചത്.

  കഴിഞ്ഞ ദിവസമാണ് അമ്പലത്തറ പൊലീസ് ഗുരുപുരത്തെ വാടകവീട്ടില്‍ നിന്ന് 2000 രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയത്.  പൊലീസിനെ കൂടാതെ ക്രൈംബ്രാഞ്ചടക്കമുള്ള വിവിധ ഏജന്‍സികളും ഈ കേസില്‍ അന്വേഷണം നടത്തുന്നുണ്ട്.



No comments