JHL

JHL

എസ് സി വിദ്യാർത്ഥികൾക്ക് പഠന മേശയും കസേരയും വിതരണം ചെയ്തു

 


കുമ്പള(www.truenewsmalayalam.com) : ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതി ഉപയോഗിച്ച് നടപ്പിലാക്കിയ എസ് സി വിദ്യാർത്ഥികൾക്കുള്ള പഠന മേശയും കസേരയും വിതരണം ചെയ്തു.

 വിതരണ ഉദ്ഘാടനം കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറ യൂസഫ് നിർവഹിച്ചു.

 പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ അധ്യക്ഷത വഹിച്ചു.

 വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബൂറ, വെൽഫയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി എ റഹ്മാൻ, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീമ, പഞ്ചായത്ത് അംഗങ്ങളായകൗലത്ത് ബീവി, ശോഭ, പ്രേമ ലത, പ്രേമാവതി, രവി രാജ്, അൻവർ ഹുസൈൻ, വിവേകാനന്ദഷെട്ടി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കലേഷ് സ്വാഗതവും എസ് സി പ്രൊമോട്ടർ അനിൽ നന്ദിയും പറഞ്ഞു.


No comments