JHL

JHL

ബി ജെപിക്ക് പിന്തുണ : കോൺഗ്രസ് മെമ്പർ അവിനാശ് മച്ചാദോയെ കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

ഉപ്പള : പൈവളികെ പഞ്ചായത്ത് പ്രസിഡണ്ടായ സിപിഎം അംഗത്തിനെതിരെ ബിജെപി അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത കോൺഗ്രസ്സ് മെമ്പർക്ക് സസ്‌പെൻഷൻ .  കോൺഗ്രസ് മെമ്പർ അവിനാശ് മച്ചാദോയെയാണ്  കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ്ചെയ്തത്.  ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ ആണ് സസ്‌പെൻഷൻ വിവരം പുറത്ത് വിട്ടത്

പൈവളികെ പഞ്ചായത്ത് പതിനഞ്ചാം വാർഡ് അംഗവും 19 അംഗ പഞ്ചായത്ത് ഭരണസമിതിയിലെ ഏക കോൺഗ്രസ് അംഗവുമാണ് മച്ചാദോ. മച്ചാദോയുടെ സസ്പെൻഷനിലൂടെ പൈവളികെ പഞ്ചായത്തിൽ കോൺഗ്രസിന് അംഗം ഇല്ലാതായി. 

പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ രണ്ട് മുസ്ലിം ലീഗ് അംഗങ്ങൾ എൽഡിഎഫിനൊപ്പം നിന്നതോടെയാണ് അവിശ്വാസം പരാജയപ്പെട്ടത്. 19 അംഗ ഭരണസമിതിയിൽ എൽഡിഎഫിനും ബിജെപിക്കും 8 അംഗങ്ങൾ വീതം ആണുള്ളത്. പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടികൾ ഏകപക്ഷീയമാണെന്ന് ആരോപിച്ചാണ് ബിജെപി അവിശ്വാസം കൊണ്ടുവന്നത്.


No comments