JHL

JHL

സീതാംഗോളി പെർദണ ക്ഷേത്രത്തിൽ പെരുങ്കളിയാട്ടത്തിന്റെ സമാപന ദിവസം അൻപതിനായിരത്തിലധികം ഭക്തജനങ്ങൾ

സീതാംഗോളി : രണ്ടുപതിറ്റാണ്ടിന് ശേഷം നടന്ന പെർദണെ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന്റെ സമാപന ദിവസം മുച്ചിലോട്ടമ്മയുടെ അനുഗ്രഹത്തിനായി പതിനായിരങ്ങളെത്തി.

വാണിയ സമുദായത്തിന്റെ 18 കാവുകളിൽ പ്രധാനപ്പെട്ട പെർദണ ക്ഷേത്രത്തിൽ പെരുങ്കളിയാട്ടത്തിന്റെ സമാപനദിവസമായ വ്യാഴാഴ്ച അൻപതിനായിരത്തിലധികം ഭക്തജനങ്ങൾ തിരുമുറ്റത്തെത്തി. വ്യാഴാഴ്ച രാവിലെ പത്തോടെ മുച്ചിലോട്ട് ഭഗവതി അരങ്ങിലെത്തി. സങ്കടങ്ങൾ ഏറ്റുപറഞ്ഞും മൗനപ്രാർഥനയിലൂടെയും തങ്ങളുടെ ഇഷ്ടദേവതയെ ഭക്തർ തൊഴുതു വണങ്ങി. 

മുച്ചിലോട്ട് ഭഗവതിയുടെ മണിക്കിണർ ദർശനമുൾപ്പെടെ നടത്തിയതിന്റെ സായൂജ്യത്തിലാണ് ഭക്തർ മടങ്ങിയത്.

രാത്രി വൈകിയാണ് തെയ്യം തിരുമുടിയഴിച്ചത്. കഴിഞ്ഞ ഒന്നിന്‌ തുടങ്ങിയ ഉത്സവം വ്യാഴാഴ്ച രാത്രി ഏറെ വൈകിയാണ് സമാപിച്ചത്



No comments