JHL

JHL

പുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയിൽ

ബദിയടുക്ക(www.truenewsmalayalam.com) : 8412 പായ്ക്കറ്റ് പുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയിൽ. മുണ്ട്യത്തടുക്ക അരിയപ്പാടി ഷേണി സ്വദേശി അബ്ദുല്‍ ജാബിറാ(25)ണ് ബദിയടുക്ക പൊലീസിന്റെ പിടിയിലായത്.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്നലെ അടുക്കസ്ഥല പള്ളിക്ക് സമീപം ഫ്ളയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനക്കിടെയാണ് കര്‍ണാടക വിട്ള ഭാഗത്ത് നിന്ന് ബദിയടുക്ക ഭാഗത്തേക്ക് വരികയായിരുന്ന മാരുതികാറിൽ കടത്തുകയായിരുന്ന പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.

മൂന്ന് ചാക്കുകളിലായി സൂക്ഷിച്ച പുകയില ഉല്‍പ്പന്നങ്ങളുമായി പ്രതിയെ ഫ്ളയിംഗ് സ്‌ക്വാഡ് ബദിയടുക്ക പൊലീസിന് കൈമാറുകയായിരുന്നു. 


No comments