JHL

JHL

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഉളിയത്തടുക്ക സ്വദേശി മരിച്ചു

 

കാസർഗോഡ്(www.truenewsmalayalam.com) : കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഉളിയത്തടുക്ക സ്വദേശി മരിച്ചു.

ഉളിയത്തടുക്ക നാഷണൽ നഗർ സ്വദേശി രവിദാസ് (59) ആണ് ഇന്നുച്ചയോടെ ചൂരിയിൽ വച്ചുണ്ടായ അപകടത്തിൽ മരിച്ചത്.

കാസർഗോഡ് ടൗണിൽ നിന്നും വീട്ടിലേക്ക് മടങ്ങവേ എതിരെ വന്ന കാറുമായി കൂട്ടിയിരിക്കുകയായിരുന്നു.

ഉടൻ കാസർഗോഡ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ ഇ. അമ്പിളി.

മകൾ- മാലാഖ

സഹോദരങ്ങൾ: ശാന്തകുമാരി, വേണു, വത്സല, പ്രഹ്ലാദൻ, ശ്രീനിവാസൻ, ഗണേശൻ, ലക്ഷ്മി.


No comments