JHL

JHL

പൗരത്വ ഭേദഗതി നിയമം സംഘ് ഭീകരർ നടപ്പാക്കുന്ന വംശീയ നിയമം; ഷംസീർ ഇബ്രാഹിം

കാസറഗോഡ്(www.truenewsmalayalam.com) : പൗരത്വ ഭേദഗതി നിയമം സംഘ് ഭീകരർ നടപ്പാക്കുന്ന വംശീയ നിയമമാണെന്നും , ഭരണഘടനയെ അപമാനിക്കുന്ന നിയമത്തിനെതിരെ ഇന്ത്യൻ പൗരന്മാർ ഒറ്റക്കെട്ടായി രാഷ്ട്രീയമായി നേരിട്ട് പരാജയപ്പെടുത്തണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം പറഞ്ഞു. 

പൗരത്വ ഭേദഗതി നിയമത്തിനെതീരെ വെൽഫെയർ പാർട്ടി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കാസറഗോഡ് ജില്ലാ കമ്മിറ്റി നടത്തിയ പ്രക്ഷോഭ ജാഥയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

മുസ്ലിംകൾക്കെതിരെ പച്ചയായി നടത്തുന്ന വംശീയ അധിക്ഷേപത്തെ തുറന്നുകാട്ടാൻ തയ്യാറാവുക എന്നത് നീതിയുടെ താൽപര്യമാണെന്ന് അദ്ദേഹം പറഞ്ഞു. 

തൃക്കരിപ്പൂരിൽ നിന്ന് ആരംഭിച്ച പ്രക്ഷോഭ യാത്രയുടെ സമാപന പൊതുയോഗം രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. 

സി എച്ച് മുത്തലിബ് അദ്ധ്യക്ഷത വഹിച്ചു. എൻ എ നെല്ലിക്കുന്ന് എം എൽ എ, കല്ലട്രമാഹിൻ ഹാജി , അസീസ് കടപ്പുറം , രവീന്ദ്രൻ പാടി, ബി കെ മുഹമ്മദ് കുഞ്ഞി , അബ്ദുൽ റഹ്മാൻ ബന്തിയോട് , ഫൗസിയ സിദ്ദിഖ് , സഫിയ സമീർ തുടങ്ങിയവർ സംസാരിച്ചു. അംബുഞ്ഞിതലക്കളായ് സ്വാഗതവും അബ്ദുല്ല ഉദുമ നന്ദിയും പറഞ്ഞു. 

രാവിലെ തൃക്കരിപ്പൂർ വെച്ച് നടന്ന പ്രക്ഷോഭ യാത്രയുടെ ഉദ്ഘാടനം ജില്ലാ ജനറൽ സെക്രട്ടറി ടി കെ അഷറഫിന് ഫ്ലാഗ് കൈമാറി ട്രഷറർ മുഹമ്മദ് പള്ളിപ്പുഴ നിർവ്വഹിച്ചു.

 തുടർന്ന് വിവിധ ഇടങ്ങളിൽ നടന്ന സ്വീകരണ പരിപാടിയിൽ സി എച്ച് ബാലകൃഷ്ണൻ, യൂസഫ് ചെമ്പരിക്ക , ഷിബിൻ റഹ്മാൻ , അംബുഞ്ചി തല ക്കളായി , ജാബിർ തൃക്കരിപ്പൂർ , അബ്ദുൽ ഖാദർ തുടങ്ങിയവർ സംസാരിച്ചു.


No comments