JHL

JHL

ഉത്സവ പറമ്പിൽ പർദ്ദ ധരിച്ചെത്തിയ യുവാവ് പിടിയിലായ സംഭവം; സമഗ്ര അന്വേഷണം നടത്തണം - എസ്ഡിപിഐ

കുമ്പള(www.truenewsmalayalam.com) : കണിപ്പുര ശ്രീ ഗോപാല കൃഷ്ണ ക്ഷേത്രോത്സവത്തിന് പർദ്ദ ധരിച്ചെത്തി പിടിയിലായ മായിപാടി സ്വദേശി ശശികാന്തിനെതിരെ കൂടുതൽ അന്വേഷണം അവശ്യപ്പെട്ട് എസ്ഡിപിഐ രംഗത്ത്.

 മുൻ വർഷങ്ങളിൽ നിന്നപേക്ഷിച്ചു വിപുലമായി സങ്കടിപ്പിച്ച ഉത്സവത്തിൽ പങ്കെടുക്കാൻ വിവിധ സ്ഥലങ്ങളിൽ നിന്നായി നാനാ മതസ്ഥർ എത്താറുണ്ട്.

 ഈ സാഹചര്യത്തിൽ പർദ്ദ ധരിച്ചെത്തി യുവാവ് പിടിയിലായത് സമഗ്ര അന്വേഷണം നടത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും. 

നാട്ടുകാരുടെ കൃത്യമായ ഇടപെടൽ കാരണം വലിയൊരു കലാപം തന്നെയാണ് ഒഴിവായതെന്നും എസ്ഡിപിഐ നേതാക്കൾ പറഞ്ഞു.

പ്രതിയെ നിസാര വകുപ്പുകൾ ചാർത്തി വിട്ടയച്ചത് പോലീസിന്റെ ഭാഗത്തു നിന്നുള്ള ഗുരുതര വീഴ്ച്ചയാണ്. 

യോഗത്തിൽ വൈസ് പ്രസിഡന്റ്‌ മൻസൂർ കുമ്പള, മൊയ്‌ദീൻ കൊടിയമ്മ,സെക്രട്ടറി മുസമ്മിൽ പെർവാഡ്, ട്രെഷറർ നൗഷാദ് കുമ്പള,ഗ്രാമ പഞ്ചായത്ത്‌ അംഗം അൻവർ ആരിക്കാടി,അഷ്‌റഫ്‌ സിഎം എന്നിവർ യോഗത്തിൽ സംബന്ധിച്ചു.


No comments