JHL

JHL

മണ്ണിടിച്ചിലും വെള്ളപ്പൊക്കവും;ട്രയിനുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചു


പാലക്കാട് (www.truenewsmalayalam.com 9 Aug 2019): കനത്ത പേമാരിയില്‍ മലബാര്‍ മേഖല ഒറ്റപ്പെടുന്നു. മലബാറില്‍ നിന്നും ഷൊര്‍ണൂരിലേക്കുള്ള ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു. പാലക്കാട് ഷൊര്‍ണൂര്‍ റെയില്‍പാതയിലെ ഗതാഗതവും റദ്ദാക്കിയതായി റെയില്‍വേ.
ചാലിയാര്‍ പുഴയില്‍ ക്രമാതീതമായി ജലം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. ഫറോക്കിനും കല്ലായിക്കുമിടിയില്‍ ട്രാക്ക് സസ്‌പെന്റ് ചെയ്തുവെന്ന് റെയില്‍ വെ അറിയിച്ചു. ഷൊര്‍ണൂറിനും കുറ്റിപ്പുറത്തിനുമിടയിലും ട്രാക്ക് സസ്‌പെന്റ് ചെയ്തിട്ടുണ്ട്.
മണ്ണിടിച്ചിലും വെള്ളപ്പൊക്കവും തുടരുന്നതിനാലാണ് കുറ്റിപ്പുറത്തിനും ഷൊര്‍ണൂരിനുമിടയിലെ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുന്നത്. ഇപ്പോള്‍ ട്രയിനുകള്‍ ഏത് സ്റ്റേഷനിലാണോ അവിടെ യാത്രക്കാരെ ഇറക്കാനാണ് റെയില്‍വേ നല്‍കിയിരിക്കുന്ന നിര്‍ദേശം. റെയില്‍വേ സ്‌റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തിയിടാന്‍ സൗകര്യമില്ലെങ്കില്‍ തൊട്ടടുത്ത് സൗകര്യമുള്ള സ്‌റ്റേഷനിലേക്ക് കാലിയായി ട്രയിന്‍ പോകാനും റെയില്‍വേ നിര്‍ദേശിച്ചു.
ജലനിരപ്പ് താഴാതെ ഈ റൂട്ടില്‍ ട്രയിന്‍ ഗതാഗതം സാധ്യമല്ലെന്നാണ് റെയില്‍വെ വ്യക്തമാക്കുന്നത്. ഇതോടെ മലബാറില്‍ നിന്നും ഷൊര്‍ണൂരിലേക്കുള്ള റെയില്‍ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്.

No comments