JHL

JHL

പെർള ടൗണിൽ യാത്രക്കാർക്ക് ഉപയോഗയോഗ്യമായ ശൗചാലയം പണിയുക.ഡി.വൈ.എഫ്.ഐ


പെർള (www.truenewsmalayalam.com 6 Aug 2019):  പെർള ടൗണിൽ സൗകര്യങ്ങളോടെയുള്ള ശൗചാലയം നിർമ്മിക്കണമെന്ന് ഡി.വൈ.എഫ്.ഐ എന്മകജെ മേഖലാ സമ്മേളനം  പ്രമേയത്തിലൂടെ അവശ്യപ്പെട്ടു. കുമ്പള.ഡി.വൈ.എഫ്.ഐ കുമ്പള ബ്ലോക്കിലെ യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തീകരിച്ച് മേഖലാ സമ്മേളനങ്ങൾക്ക് തുടക്കമായി.പെർളയിൽ സ.അജിത് കുമാർ നഗരിയിൽ വെച്ച് നടന്ന എന്മകജെ മേഖലാ സമ്മേളനം  ഡി.വൈ.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറി സ.സിജി മാത്യു ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് ചന്ദ്രൻ അദ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റി അംഗ നവീൻ കാടകം സംഘടനാ റിപ്പോർട്ടും മേഖലാ സെക്രട്ടറി മണികണ്ഠൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.ബ്ലോക്ക് സെക്രട്ടറി നാസിറുദ്ദീൻ മങ്കരെ, സചിതാ റൈ,രജ്ഞിത് രാജ്,രാമകൃഷ്ണ റൈ,പുരുശോത്തമൻ എന്നിവർ അഭിവാദ്യം ചെയ്തു..വിനോദ് പെർള സ്വാഗതവും വിശ്വരാജ് നന്ദിയും പറഞ്ഞു.
ബാഡൂർ മേഖലാ സമ്മേളനം അംഗടിമുഗറിൽവെച്ച് ഡി.വൈ.എഫ്.ഐ ജില്ലാ ജോ.സെക്രട്ടറി പി.ശിവപ്രസാദ്  ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് സച്ചിൻ രാജ് അദ്യക്ഷത വഹിച്ചു.ബ്ലോക്ക് സെക്രട്ടറി നാസിറുദ്ദീൻ മലങ്കരെ സംഘടനാ റിപ്പോർട്ടും ജിതേന്ദ്യ.ജി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.ബ്ലോക്ക് പ്രസിഡന്റ് പ്രിത്രിരാജ .എം,ശിവപ്പറൈ,പ്രദീപ് കുമാർ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.അംഗടിമുഗർ സ്കൂളിൽ സയൻസ് ബാച്ച് അനുവതിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.മേഖലാ സെക്രട്ടറി ജിതേന്ദ്യ.ജി സ്വാഗതവും പ്രശാന്ത്. എം നന്ദിയും പറഞ്ഞു.

No comments