JHL

JHL

കാശ്മീർ... മോദി സർക്കാർ നടപടി ഭരണഘടനാ വിരുദ്ധം.' വെല്‍ഫെയര്‍ പാര്‍ട്ടി


കാസറഗോഡ് (www.truenewsmalayalam.com 6 Aug 2019):
 ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് റദ്ദ് ചെയ്യുകയും ജമ്മു കശ്മീര്‍ സംസ്ഥാനത്തെ ഇല്ലാതാക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമാക്കിയ നടപടി വഴി മോദി സര്‍ക്കാര്‍ ഇന്ത്യന്‍ ഭരണഘടനയെയും ജനാധിപത്യത്തെയും കൊലപ്പെടുത്തിയതായി വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല  സെക്രട്ടറി അമ്പുഞ്ഞി തലകളായ് പറഞ്ഞു. കശ്മീർ നടപടിയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി കാസർഗോഡ് ജില്ലാ കമ്മിറ്റി നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 രാജ്യത്തെ സംബന്ധിച്ച് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തീരുമാനം തികച്ചും ജനാധിപത്യ വിരുദ്ധമാണ്.ജനപ്രതിനിധി സഭകളെയും പാര്‍ലമെന്റ് അംഗങ്ങളേയും പ്രതിപക്ഷ പാര്‍ട്ടികളെയും വിശ്വാസത്തിലെടുക്കാതെ മോഡി അമിത് ഷാ കൂട്ട് രാജ്യത്ത് പല ജനവിരുദ്ധ നടപടികളുമായി മുൻപോട്ട് പൊകുകയാണ്. പാര്‍ലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കുമ്പോള്‍ ജനപ്രതിനിധി സഭയെ ഇരുട്ടില്‍ നിര്‍ത്തി രാഷ്ട്രപതിയെ കൊണ്ട് വിജ്ഞാപനം ഇറക്കി ജന പ്രധിനിധികളെ നോക്കു കുത്തിയാക്കി  സര്‍ക്കാര്‍  ജനാധിപത്യത്തെ കൊന്നിരിക്കുന്നു. പരിപാടിയിൽജില്ലാ വൈസ് പ്രസിഡന്റ്‌ സി എച്ച്. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
FITU ജില്ല പ്രസിഡന്റ്‌ ഹമീദ് കക്കണ്ടം, 
ഫ്രറ്റെണിറ്റി ജില്ല പ്രസിഡന്റ്‌ സിറാജ് മുജാഹിദ്, വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി അംഗം സഫിയ സമീർ, ഫൗസിയ സിദ്ദി നദീറ ടീച്ചർ, ഹസീന മോൾ, സഹീറ ലത്തീഫ്,റിയാസ് എൻ എം, ബഷീർ പി.കെ, അബ്ദുല്ലത്തീഫ് കുമ്പള, അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, ജമാൽ ആലൻങ്കോൽ 
തുടങ്ങിയവർ സംസാരിച്ചു. ഫസൽ കോളിയാട്, സലാം എരുതുംകടവ് ഇസ്മായിമൂസ,റഷീദ്, അബ്ദുൽ റഹിമാൻ ബെണ്ടിച്ചാൽ, അബ്ദുല്ല നെച്ചിപടുപ്പ്,
ഹസ്സൻ മൂസ, മുഷ്താഖ് കൈന്താർ, ലത്തീഫ് ആലുവ തുടങ്ങിയവർ നേതൃത്വം നൽകി.

No comments